Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രേംസ്‌മൃതി 2026 ...... മന്ത്രിമാരായ കെ.മുരളീധരൻ സി.പി.ജോൺ എം.എൽ.എ മാരായ വി.ജോയ്, എം വിൻസെൻ്റ് , മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എന്നിവർക്ക് പ്രേംനസീർ രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ

23 May 2026 15:47 IST

AJAY THUNDATHIL

Share News :


  

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് ഒരുക്കുന്ന പ്രേംനസീറിൻ്റെ നൂറാം ജൻമദിനാഘോഷം പ്രേംസ്‌മൃതി 2026 എന്ന പേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നു. ഇതോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (രാഷ്ട്രീയ കർമ്മ ശ്രേഷ്‌ഠ ) , ഗതാഗത മന്ത്രി സി.പി.ജോൺ ( രാഷ്ട്രീയ കർമ്മ മുഖ്യ ) , എം.എൽ.എ മാരായ വി .ജോയ് ( രാഷ്ട്രീയകർമ്മ തേജസ് ) , എം വിൻസെൻ്റ് ( രാഷ്ട്രീയ കർമ്മ ജനസേവ ) ,മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ( രാഷ്ടീയ കർമ്മ ജ്യോതിസ് ) എന്നീ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് ജൂറി ചെയർമാനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ: പ്രമോദ് പയ്യന്നൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. പ്രേംസ്‌മൃതി ഉൽഘാടനവും പുരസ്ക്കാര സമർപ്പണവും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. മേയ് 30 ശനിയാഴ്ച വൈകുന്നേരം 5.30ന് കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉദയ സമുദ്ര ഗ്രൂപ്പ് സി. എം ഡി . എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും. ഇതോടൊപ്പം വി.മുരളീധരൻ എം.എൽ.എ.ക്ക് സ്വീകരണവും നൽകും. ചടങ്ങിൽ 8-ാം മത് പ്രേംനസീർ ഫിലിം അവാർഡുകളും വിതരണം ചെയ്യും. ജൂറി മെംബർമാരായ വഞ്ചിയൂർ പ്രവീൺകുമാർ, ജോളിമസ്, കമലാലക്ഷ്‌മി, പനച്ചമൂട് ഷാജഹാൻ എന്നിവരും സംബ്ബന്ധിച്ചു.

Follow us on :

More in Related News