Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേനൽ മാസങ്ങളിൽ റെസിഡൻഷ്യൽ വിഭാഗത്തിൻ്റെ വൈദ്യുതി ഉപഭോഗ ബില്ലുകൾ കുറയ്ക്കുമെന്ന് പബ്ലിക് സർവീസസ് റെഗുലേറ്ററി അതോറിറ്റി

02 Jun 2024 22:08 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പബ്ലിക് സർവീസസ് റെഗുലേറ്ററി അതോറിറ്റി വേനൽക്കാല മാസങ്ങളിൽ റെസിഡൻഷ്യൽ വിഭാഗത്തിൻ്റെ (അടിസ്ഥാന അക്കൗണ്ട്) വൈദ്യുതി ഉപഭോഗ ബില്ലുകളുടെ നിരക്ക് കുറയ്ക്കുന്നതിന് അംഗീകാരം നൽകി, 2023 ലെ അതേ നിരക്കിൽ 2024 ലെ വൈദ്യുതി ഉപഭോഗ യൂണിറ്റ് സെഗ്‌മെൻ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നതും പ്രഖ്യാപിച്ചു.

മെയ് മാസത്തിൽ, 0-4000 കിലോവാട്ട് മുതൽ ആദ്യ വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് 15% വും, 4001 മുതൽ 6000 കിലോവാട്ട് വരെ ഉപയോഗിക്കുന്ന വിഭാഗങ്ങൾക്ക് 10% ആണ്, റിഡക്ഷൻ നിരക്കുകൾ. 

അതേ സമയം ജൂൺ, ജൂലൈ, ആഗസ്റ്റ് മാസനങ്ങളിൽ 0-4000 കിലോവാട്ട് മുതൽ ആദ്യ വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് 20% വും, 4001 മുതൽ 6000 കിലോവാട്ട് വരെ ഉപയോഗിക്കുന്ന വിഭാഗങ്ങൾക്ക് 15% വും, ആയിരിക്കും റിഡക്ഷൻ നിരക്കുകൾ. 

ഈ നിരക്കിളവ് ബേസിക് അക്കൗണ്ടുകൾക്ക് മാത്രമാണ് അതായത് ഒരു ഒമാനിയുടെ പേരിലുള്ള അയാളുടെ വീട്ടിലെ ആദ്യ അക്കൗണ്ടിന്ന് മാത്രം. പ്രവാസികളിൽ മിക്കവരുടെയും സെക്കണ്ടറി അക്കൗണ്ടുകൾ ആയിരിക്കാനാണ് സാധ്യത.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements 

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News