Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2025 13:43 IST
Share News :
തലയോലപ്പറമ്പ്: ബൈക്കിൽ കറങ്ങി നടന്ന് നിരോധിത പുകയില വില്പന നടത്തുന്നതിനിടെ യുവാവ് പിടിയിൽ. കരിപ്പാടം സ്വദേശി ബിനോയി (45) നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. തലയോലപ്പറമ്പ് മാർക്കറ്റിൽ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ഇയാളിൽ നിന്നും വില്പനക്കായി പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ചിരുന്ന 35 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.