Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടാക്സി തൊഴിലാളിയെ സ്വകാര്യ ബസ് ജീവനക്കാരൻ മർദ്ദിച്ചതായി പരാതി

12 Jul 2024 19:45 IST

PEERMADE NEWS

Share News :


പീരുമേട് :പെരിയാർ കുമളി റൂട്ടിൽ ടാക്സി പെർമിറ്റോടു കൂടി സർവ്വീസ് നടത്തുന്ന ജീറ്റോ 

വാഹനമോടിക്കുന്ന തൊഴിലാളിയെയാണ് സ്വകാര്യ ബസ് ജിവനക്കാരൻ മർദിച്ചത്. ജിറ്റോ ഡ്രൈവർ എഡ്വി (43) നാണ്മ ർദ്ദനനത്തിൽ പരിക്കേറ്റത് . ഇയാളെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.  

 വ്യാഴാഴ്ച വൈകുന്നേരം വാഹനം തിരിച്ചിടുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ സ്വകാര്യ ബസ്സിലെ കണ്ടക്ടർ  തന്നെ മർദ്ദിക്കുകയായിരുന്നു എന്നാണ് എഡ്വിൻ പറയുന്നത് .

 സംഭവത്തിൽ പ്രതിഷേധവുമായി ഓട്ടോ ടാക്സി തൊഴിലാളികൾ രംഗത്തെത്തി. പുതുതായെത്തിയ സ്വകാര്യ ബസ് കമ്പനി മാനേജർ തങ്ങളുമായിനിരന്തരപ്രശ്നങ്ങളിൽ ഏർപ്പെടുന്നതായി ഇവർ ആരോപിച്ചു.പരാതി ലഭിച്ചതിനെ തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Follow us on :

More in Related News