Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2026 10:37 IST
Share News :
ആരാമ്പ്രം: മഴക്കാലത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ റോഡരികിലെ ഓവുചാലുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് മടവൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ 13, 14, 15 വാർഡുകളിലെ പ്രധാന റോഡരികുകളിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തികളാണ് ഇന്ന് ആരംഭിച്ചത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് നിർവഹിച്ചു. കാലവർഷത്തിന് മുൻപായി ഓവുചാലുകളിലെ തടസ്സങ്ങൾ നീക്കി സുഗമമായ നീരൊഴുക്ക് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ വാർഡ് മെമ്പർമാരായ സാലിഹ ഇബ്രാഹിം, സക്കീന മുഹമ്മദ് , എന്നിവരും അൻവർ ചക്കാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മറ്റ് വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Follow us on :
More in Related News
Please select your location.