Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 15:29 IST
Share News :
ദോഹ: പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷവും സർവിസ് കാര്‍ണിവല്‍ അവലോകന യോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു.സ്വദേശികളെയും വിദേശികളെയും ഒരേ പോലെ പരിഗണിക്കുകയും അവരുടെ ക്ഷേമത്തിന് മുൻഗണന നൽകുകയും അന്താരാഷ്ട്ര വിഷയങ്ങളിൽ ധീരമായ നിലപാടെടുക്കുകയും ചെയ്യുന്ന ഖത്തറിൽ പ്രവാസ ജീവിതം നയിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും ദേശീയ ദിനാഘോഷവേളയിൽ രാഷ്ട്ര ശില്പികൾക്കും ഭരണാധികാരികൾക്കും ആശംസ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് ദിനാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനര്‍ഹനായ പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ് അംഗം റഷാദ് പള്ളിക്കണ്ടിയെ ചടങ്ങില്‍ ആദരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മജീദലി, അനീസ് മാള, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്, സര്‍വിസ് കാര്‍ണിവല്‍ സംഘാടക സമിതിയംഗങ്ങളായ നജീം കൊല്ലം, അമീന് അന്നാര, ഫഹദ് മലപ്പുറം, ആരിഫ് വടകര, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ഫായിസ് തലശ്ശേരി, ഭവ്യ തിരുവനന്തപുരം, അബ്ദുല്‍ വാഹദ്, അഫീഫ ഹുസ്ന, ഷറീന് അഹമ്മദ്, സഹല തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.