Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 17:44 IST
Share News :
ദോഹ: പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് ഊന്നൽ നൽകുന്ന പ്രവാസി മലയാളി ഓർഗനൈസേഷൻ (പി എം ഒ ) നടത്തിയ ക്ഷേമനിധി, ഐ .സി .ബി. എഫ് - ഇൻഷുറൻസ് ക്യാമ്പ് ഏറെ പ്രയോജനപ്രദമായി. ദോഹ അൽ അറബി സ്റ്റേഡിയത്തിനടുത്തുള്ള മോഡേൺ ആർട്സ് സെന്ററിൽ നടന്ന ക്യാമ്പിൽ ഒട്ടേറെ പേർ വിവിധ പദ്ധതികളിൽ റജിസ്‌ട്രേഷൻ നടത്തി.
പ്രസിഡണ്ട് സിദ്ദിഖ് ചെറുവല്ലൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പ് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ സുധീർ എലന്തോളി ഉദ്‌ഘാടനം ചെയ്തു. നോർക്ക, പ്രവാസി ക്ഷേമനിധി, ഐ .സി .ബി. എഫ് ഇൻഷുറൻസ്, കേന്ദ്ര, കേരള സർക്കാർ ഇൻഷുറൻസുകൾ, സർക്കാർ പ്രവാസികൾക്ക് നൽകി വരുന്ന വിവിധ സഹായങ്ങളെക്കുറിച്ച് ക്യാമ്പുകളിലെത്തിയും, ക്യാമ്പുകൾ നടത്തിയും ഏഴുവർഷമായി പ്രചരിപ്പിക്കുകയും, അംഗങ്ങളാക്കുകയും ചെയ്യുന്നു എന്നത് വളരെ മഹത്തരമാണെന്നും സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന ഈ സംഘടനക്ക് ആവശ്യമായ നിർദേശങ്ങളും സഹകരണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡറും, ക്ഷേമനിധി മുൻ ഡയറക്ടറുമായ ജോപ്പച്ചൻ തെക്കേക്കുറ്റ്, ഐ സി സി സെക്രട്ടറി അബ്രഹാം ജോസഫ് എന്നിവർ മാതൃകാ പരമായ ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാവട്ടെയെന്നും, പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കും തുടർ ക്യാമ്പുകൾ നടത്തുന്നതിന്നും എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സതീശൻ വിളവിൽ ആശംസകൾ നേർന്നു സംസാരിച്ചു. .
ലോക കേരള സഭ മെമ്പറും,ഐ .സി .ബി. എഫ്- MC & PMO അഡ്വൈസറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി പ്രവാസികൾക്ക് ഗുണകരമായ വിവിധ ഇൻഷുറൻസുകളെക്കുറിച്ച് വിശദീകരിച്ചു. പ്രവാസികൾ വേണ്ടത്ര അറിവുകൾ നേടിയിട്ടും, ക്ഷേമ പദ്ധതികളിൽ വിമുഖത കാണിക്കുന്നത് എന്താണെന്നറിയില്ലെന്നും ഇത്തരം ക്യാമ്പുകളിൽ എത്തി കൂടുതൽ മനസിലാക്കുകയും മറ്റുള്ളവരിലേക്ക് സന്ദേശം കൈമാറുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് സിദ്ദിഖ് ചെറുവല്ലൂർ വിശദീകരണം നൽകി.
ജനറൽ സെക്രട്ടറി നിമ്മി ജയദേവൻ സ്വാഗതം പറഞ്ഞു. റഹ്മത്തുള്ള തിരുവനന്തപുരം, അബ്ബാസ് കല്ലൻ, ഫൈസൽ തിരുവനന്തപുരം, ജയദേവൻ കോഴിക്കോട് എന്നിവർ ക്യാമ്പിന്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.