Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2025 01:08 IST
Share News :
സലാല: സലാലയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് നിർത്തലാക്കിയ നടപടിയിൽ കടുത്ത പ്രതിഷേധവുമായി പ്രവാസി കൗൺസിൽ കേരള സലാല. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഈ തീരുമാനം സലാലയിലുള്ള സാധാരണക്കാരായ പ്രവാസികളെ കടുത്ത ദുരിതത്തിൽ ആക്കിയിരിക്കുകയാണ് .
സലാലയിലെ സാധാരണക്കാരായ പ്രവാസികൾക്ക് ഒന്ന് നാട്ടിൽ പോകണമെങ്കിൽ ഏക ആശ്രയം ആയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് നിർത്തലാക്കുക വഴി സലാലയിലുള്ള മലയാളികൾ നാട്ടിൽ പോകണമെങ്കിൽ ഇനി കൂടിയ നിരക്ക് കൊടുത്തു മറ്റ് എയർലൈനുകളെ ആശ്രയിക്കുകയോ അല്ലെങ്കിൽ ആയിരം കിലോമീറ്റർ അധികം ബസ്സിൽ യാത്ര ചെയ്ത് മസ്കത്ത് വിമാനത്താവളത്തിൽ എത്തുകയോ വേണം.
അത്യാവശ്യഘട്ടത്തിൽ നാട്ടിലെത്തണമെങ്കിൽ വേറെ ഒരു വഴിയും ഇല്ല എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ തീരുമാനം സാധാരണക്കാരായ പ്രവാസികൾക്ക് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത് എന്ന് പ്രവാസി കൗൺസിൽ ബന്ധപ്പെട്ടവരെ അറിയിക്കുവാൻ തീരുമാനിച്ചു. ഈ വിഷയം സംബന്ധിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ സന്ദർശന സമയത്ത് പ്രവാസി കൗൺസിൽ അദ്ദേഹത്തിന് നിവേദനം നൽകിയിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വ്യാമയാന വകുപ്പിനും എയർ ഇന്ത്യ എക്സ്പ്രസ് അധികാരികൾക്കും കേരള മുഖ്യമന്ത്രിക്കും നിവേദനം നൽകുവാൻ പ്രവാസി കൗൺസിൽ രക്ഷാധികാരി ഈപ്പൻ പനക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
എയർ ഇന്ത്യ എക്സ്പ്രസിന്റെ സാധാരണക്കാരായ യാത്രക്കാരോടുള്ള ഈ ക്രൂരത അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ഉസ്മാൻ വാടാനപ്പള്ളി ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി വരയിൽ ലക്ഷ്മണൻ, തമ്പി ഗോപകുമാർ കൊല്ലം ഫസലുദ്ദീൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.