Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രഹ്ലാദൻ മുച്ചൂർകാവിന്റ വിയോഗം; വൈക്കത്ത് എസ് ഡി പി ഐ അനുസ്മരണം സംഘടിപ്പിച്ചു.

22 Apr 2025 23:16 IST

santhosh sharma.v

Share News :

വൈക്കം: എസ്ഡിപിഐ വൈക്കം മണ്ഡലം വൈസ് പ്രസിഡൻ്റും കെ പി എം എസ് നേതാവുമായിരുന്ന പ്രഹ്ലാദൻ മുച്ചൂർക്കാവിന്റെ നിര്യാണത്തിൽ അനുശോചിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. വെച്ചൂർ മുച്ചൂർ കാവ് ജംഗ്ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് മുജീബ് വെട്ടിക്കാട്ടുമുക്ക് അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന ട്രഷറർ അഡ്വ. എ. സനീഷ് കുമാർ, എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറിമാരായ  നിസാം ഇത്തിപ്പുഴ, നിഷാദ് ഇടക്കുന്നം, ഐഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി. ഷണ്മുഖൻ, കെപിഎംഎസ് താലൂക്ക് സെക്രട്ടറി കെ. മോഹനൻ, കെപിഎംഎസ് ശാഖാ കമ്മിറ്റി അംഗം ആർ. ബാലചന്ദ്രൻ. സിപിഎം ബ്രാഞ്ച് സെക്രട്ടറി എ. വി അജയൻ, കോൺഗ്രസ് ബൂത്ത് കമ്മറ്റി പ്രസിഡന്റ് രമേഷ് കെ. ആർ എസ്ഡിപിഐ നിയോജക മണ്ഡലം സെക്രട്ടറി അൽദിഷ് ഹംസ ,വെച്ചൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മനാഫ് വെച്ചൂർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

Follow us on :

More in Related News