Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 19:20 IST
Share News :
മസ്‌കറ്റ്: സേവന പ്രവർത്തനങ്ങൾ വ്യക്തി താൽപര്യാധിഷ്ഠിതമാകരുതെന്നും സമൂഹ നന്മ മാത്രം ലക്ഷ്യമിട്ട് പൊന്നാനിയുടെ സർവതോന്മുഖമായ മേഖലയിലും മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ലോകത്തെമ്പാടുമുള്ള പൊന്നാനിക്കാർക്ക് താങ്ങും തണലുമായി മാറിയത് നിസ്വാർഥ സേവനങ്ങൾ കൊണ്ടാണെന്നും സാഹിത്യകാരനും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉപദേശക സമിതി ചെയർമാനു മായ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷനൽ കമ്മിറ്റി ഏഴാം വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പ്രസിഡൻ്റ് എം.സാദിഖ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവ ർത്തകൻ ഹക്കീം ചെറുപ്പുളശ്ശേരി മുഖ്യാതിഥിയായി.
ശർഖിയ മേഖല പി.സി.ഡബ്ല്യൂ.എഫ് പ്രസിഡൻ്റ് സെൻസിലാൽ, പോമ ജനറൽ സെക്രട്ടറി ആഷിക് എന്നി വർ ആശംസകൾ നേർന്നു. എം. സാദിക്ക് പ്രവർത്തന റിപ്പോർട്ടും. പി.വി. സുബൈർ സാമ്പത്തിക റിപ്പോർ ട്ടും അവതരിപ്പിച്ചു. വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് ഇസ്‌മായിൽ, ജംഷീർ, റാഷിദ് (മസ്‌കറ്റ്) റിശാദ് (ബാത്തിന) നിയാ സ് (ദാഖിലിയ) സെൻസിലാൽ (ശർഖിയ) തുടങ്ങിയവർ സംസാരിച്ചു.
നാഷനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 2024-2027 വർഷത്തേക്ക് 31 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. കേന്ദ്ര ഉപദേശക സമിതി ചെയർമാൻ കെ.പി രാമനുണ്ണി, ഉപദേശക സമിതി അംഗം നജീബ് എന്നിവർ സംഘടന തെരെഞ്ഞെടുപ്പിന് നേത്യത്വം നൽകി. 41 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പി. മുഹമ്മദിന് യാത്രയയപ്പ് നൽകി. റഹ്മത്തുള്ള, ബദറു, സുഭാഷ്, വനിതാ കമ്മിറ്റി ഭാരവാഹികളായ ഷെമീമാ സുബൈർ, ആയിശാലിസി, സു ഹറ ബാവാ എന്നിവർ സംബന്ധിച്ചു.
നാഷനൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഘടകങ്ങളിലെ പ്രധാനപ്പെട്ട ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്തു. പി.വി.സു ബൈർ സ്വാഗതവും ഒമേഗ ഗഫൂർ നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.