Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

11 Jul 2024 21:13 IST

PEERMADE NEWS

Share News :


പീരുമേട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വണ്ടി പെരിയാർ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.


 വണ്ടിപ്പെരിയാർ മഞ്ജുമല പഴയകാട് സ്വദേശി ചിരഞ്ജീവി (19) ചെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ

ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 

 പള്ളിക്കുന്ന് സ്വദേശിയായ പെൺകുട്ടിയുമായി അടുപ്പത്തിലായ ചിരഞ്ജീവി(19)

 ആറുമാസം മുൻപ് നടന്ന സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് വണ്ടിപ്പെരിയാറിൽ എത്തിയ പെൺകുട്ടിയെ

 മഞ്ജുമല പഴയ കാട് എസ്റ്റേറ്റ് ലയത്തിൽ ചിരഞ്ജീവിയുടെ വീട്ടിൽ കൊണ്ടുപോവുകയും ഇവിടെവച്ച് പീഡിപ്പിക്കുകയും ആയിരുന്നു. പിന്നീട് ആറുമാസത്തിനുശേഷം കഴിഞ്ഞദിവസം കുട്ടിയുടെ മാതാപിതാക്കൾ പെൺകുട്ടിക്ക് ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയത്താണ് പെൺകുട്ടി ഗർഭിണിയാണെന്നുള്ള വിവരം ഡോക്ടർമാർ മാതാപിതാക്കളെ അറിയിക്കുന്നത്. തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു സംഭവം നടന്ന സമയം പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് . തുടർന്ന് കോടതിയിൽ ഹാജരാക്കി എറണാകുളം കാക്കനാട് ജുവനയിൽ ജയിലിൽ റിമാൻഡ് ചെയ്തു.

 വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ കെ .ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow us on :

More in Related News