Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 17:26 IST
Share News :
മാള. അന്നമനട കുമ്പിടിയിലുള്ള തറവാട് ബാറിൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയ അങ്കമാലി വട്ടപറമ്പ് സ്വദേശി
മഴുവഞ്ചേരി ഷാജു
റിജോ( 25 ) മാള പോലീസിന്റെ പിടിയിലായി. അങ്കമാലി ,ചെങ്ങമനാട് കൊരട്ടി ,മാള തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസിൽ പ്രതിയും, ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ കൊലക്കേസ് പ്രതിയും, കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട ആളുമാണ് ഈ പ്രതി.
അന്വേഷണ സംഘത്തിൽ മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ കെ ശ്രീനി , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിബീഷ്, വഹദ് , അഭിലാഷ്, ഷറഫുദ്ദീൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിനു ദേവസി, ഹോം ഗാർഡ് വിനോദ് എന്നിവരാണ് ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Follow us on :
Tags:
More in Related News
Please select your location.