Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ പോലീസ് പിടിയിൽ

23 Aug 2024 19:22 IST

MUKUNDAN

Share News :

ചാവക്കാട്:ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കൈയ്യൽ നിന്നും 15 പവൻ സ്വർണ്ണാഭരണങ്ങൾ പലസമയത്തായി വാങ്ങിയ ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടിൽ നാസർ മകൻ ജംഷീർ(34),പുന്ന മുണ്ടോക്കിൽ മുസ്തഫയുടെ മകൻ ഫാറൂഖ്(34)എന്നിവരെയാണ് ചാവക്കാട് എസ്ഐ പ്രീത ബാബു അറസ്റ്റ് ചെയ്തത്.സ്വർണ്ണം തിരികെ ചോദിച്ച സമയം ആവലാതിക്കാരിക്ക് റോൾഡ് ഗോൾഡിന്റെ ആഭരണങ്ങൾ തിരികെ നൽകി വിശ്വാസ വഞ്ചന ചെയ്യുകയും ചെയ്തു.സ്വർണ്ണം വിറ്റ് കിട്ടിയ പൈസ ഉപയോഗിച്ച് തമിഴ് നാട് കേന്ദ്രീകരിച്ചുളള ദർഗ്ഗകളിൽ ചുറ്റിക്കറങ്ങുകയും,ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി.സിപിഒമാരായ രജനീഷ്,അനസ്,വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow us on :

More in Related News