Tue Dec 12, 2023 10:56 PM 1ST

Location  

Sign In

20 കിലോ കഞ്ചാവുമായി ചാവക്കാട്ടെത്തിയ നാലംഗ സംഘത്തിലെ 2 പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു:2 പേർ കാറിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു

31 Dec 2025 20:45 IST

MUKUNDAN

Share News :

ചാവക്കാട്:ഒഡിഷയിൽ നിന്ന് കാറിൽ കൊണ്ടുവന്നിരുന്ന 20 കിലോ കഞ്ചാവുമായി ചാവക്കാട്ടെത്തിയ നാലംഗ സംഘത്തിലെ 2 പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു.2 പേർ കാറിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു.തൃശൂർ കല്ലൂർ പുളിഞ്ചോട് തയ്യിൽ വീട്ടിൽ അനൂപിനെയാണ്(മാടപ്രാവ്-39) ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഡാൻസാഫ് സ്‌ക്വാഡ് പിടികുയത്‌.ചാവക്കാട് പുതിയ പാലത്തിൽ നിന്ന് കനോലി കനാലിലേക്ക് ചാടിയ കൊല്ലം സ്വദേശി ആന്റണിയെ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 7.30 നാണ് സംഭവം.ഒഡിഷയിൽ നിന്ന് കാറിൽ തൃശൂരിലേക്ക് പോവുകയായിരുന്നു സംഘം.പിന്തുടർന്ന പൊലീസ് സംഘം ചാവക്കാട് പുതിയ പാലത്തിനടുത്തുവച്ച് പ്രതികളുടെ വാഹനത്തെ മറികടന്ന് നിർത്തി.ഈ സമയം ഒരാൾ കനോലി കനാലിലേക്ക് ചാടി.മറ്റ് രണ്ട് പേർ ഓടിരക്ഷപ്പെട്ടു.ഒരാളെ കയ്യോടെ പിടികൂടി.സ്‌ക്വാഡ് അറസ്‌റ്റ് ചെയ്‌ത മാടപ്രാവ് അനൂപ് 2011 ൽ പുതുക്കാട് നടന്ന കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ഈ കേസിൽ ഇയാളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.24 കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.2011-ൽ കൊലപാതക കേസിലെ പ്രതിയാണ്.ചാലക്കുടി റയിൽവേ കോളനിക്ക് സമീപമാണ് ഇയാൾ ഇപ്പോൾ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.രക്ഷപ്പെട്ട പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.


Follow us on :

More in Related News