Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 15:05 IST
Share News :
മസ്‌കറ്റ്: ഒമാനിൽ ഹ്രസ്വസിനിമകളുടെ നിർമാണവും അവതരണവും ഏകോപിക്കാനും പ്രോത്സാഹിപ്പിക്കാനുമായി "കലൈഡോസ്കോപ്പ് 2025" എന്ന പേരിൽ റൂവി ദാനത് ഹാളിൽ വെച്ച് ഉദ്‌ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ഭാവലയയുടെ (Global platform for promotion of Art and Culture) ബാനറിൽ ഒരു ഷോർട് ഫിലിം കോമ്പറ്റീഷൻ ഒരുങ്ങുന്നു.
ഡോക്റ്റർ ജെ രത്നകുമാർ രക്ഷാധികാരിയായ സമിതിയുടെ ചടങ്ങിൽ പ്രശസ്ത ഒമാനി നടിയായ മൈമൂന ബിന്ത് സാലിം അൽ മാമറി മുഖ്യാതിഥി ആയിരുന്നു. പ്രശസ്ത ലെബനാൻ നടിയും എഴുത്തുകാരിയുമായ സെലീന എൽ സൈദ്, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ ക്രീയേറ്റീവ് ഇവന്റസ് ഡയറക്ടർ മൻസൂർ അഹ്‌മദ്, ഉക്രൈൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥ താനിയ എന്നിവരും സംബന്ധിച്ചു. ലക്ഷ്മി കൊതനേത് അവതാരികയായിരുന്നു.
സ്നിഗ്ധ പ്രവീണിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കലൈഡോസ്കോപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് കബീർ യൂസുഫ് വിശദീകരിച്ചു. ജയകുമാർ വള്ളികാവ് ആണ് ചെയർമാൻ. അരുൺ മേലേതിൽ, പ്രകാശ് വിജയൻ, ബാബു പി മുതുതല, അനുരാജ് രാജൻ, ഇന്ദു ബാബുരാജ്, അനിതരാജൻ എന്നിവരാണ് മറ്റു ഭാരവാഹികൾ.
മലയാളം പോലെ തന്നെ മറ്റു ഭാഷകളെയും പരിഗണിച്ചുകൊണ്ട് ആദ്യമായി ഒരു ഹ്രസ്വ സിനിമാ മത്സരമാണ് കലൈയിഡോസ്കോപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അരുൺ മേലേതിൽ പറഞ്ഞു. “കലൈയിഡോസ്കോപ്പ് 2025” എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം മുഖ്യാതിഥികൾ നിർവഹിച്ചു.
സിദ്ദിഖ് ഹസ്സൻ, സലിം മുതുവമ്മേൽ, ബാബു തോമസ്, സോമസുന്ദരം, സബിത ലിജോ അലക്സ്, പാകിസ്താനി നടൻ സാമി, തുടങ്ങി ഒമാനിലെ സിനിമാ നാടക രംഗങ്ങളിലെ പ്രമുഖർ സംസാരിച്ചു. അരുൺ മേലേതിൽ നന്ദി പ്രകാശനം നിർവഹിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.