Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലാൻഡ് ചെയ്യാനാകാതെ മണിക്കൂറുകളോളം വിമാനം ആകാശത്ത് കറങ്ങി: ട്രിച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

11 Oct 2024 20:35 IST

Enlight News Desk

Share News :

ചെന്നൈ: ട്രിച്ചി- ഷാർജ വിമാനം തകരാറിലായതിനെ തുടർന്ന് ട്രിച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ (എയർ എമർജൻസി ) പ്രഖ്യാപിച്ചു. ലാൻഡ് ചെയ്യാനാകാതെ വിമാനം വട്ടമിട്ട് പറക്കുകയായിരുന്നു. മണിക്കൂറകളോളം നീണ്ട പരിശ്രമത്തിനിടയിൽ വിമാനം അപകടമില്ലാതെ ലാൻഡ് ചെയ്യിപ്പിച്ചു. 141 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.


വിമാനത്താവളത്തിന് പുറത്ത് ആംബുലൻസുകൾ സജ്ജീകരിച്ചിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ ട്രിച്ചി സർക്കാർ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകാൻ മെഡിക്കൽ സംഘത്തെ സജ്ജമാക്കി.ഹൈഡ്രോളിക് ​ഗിയറുകൾക്ക് സംഭവിച്ച തകരാർ ആണ് സംഭവത്തിന് കാരണമെന്നാണ് നി​ഗമനം. വൈകീട്ട് 5.40 മുതൽ വിമാനം ലാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയായിരുന്നു. ഏതാണ്ട് 830 ഓടെ ലാൻഡ് ചെയ്തതായാണ് ഒഠുവിൽ ലഭ്യമായ വിവരം

വിമാനത്തിലെ ഇന്ധനം പൂർണമായും തീർക്കാൻ വേണ്ടിയായിരുന്നു വിമാനം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നിരുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Follow us on :

More in Related News