Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2026 17:10 IST
Share News :
ആരാമ്പ്രം: കൊടുവള്ളി മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം കൈവരിച്ച നിയുക്ത എം.എൽ.എ പി.കെ. ഫിറോസ്, മടവൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച നന്ദി പ്രകാശന പര്യടനത്തിന് ആരാമ്പ്രത്ത് ആവേശോജ്ജ്വല സ്വീകരണം നൽകി. ചടങ്ങിൽ അദ്ദേഹത്തിന് ഹാരമണിയിച്ചും മുദ്രാവാക്യം വിളികളോടെയും പ്രവർത്തകർ വരവേറ്റു.
പതിനാലാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ബഷീർ കുമ്മങ്ങോട് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇബ്രാഹിം എരേക്കൽ അധ്യക്ഷത വഹിച്ചു.
സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ച പി.കെ. ഫിറോസ്, മടവൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച ചരിത്രപരമായ ഭൂരിപക്ഷത്തിന് വോട്ടർമാരോട് കടപ്പാട് അറിയിച്ചു. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ആരാമ്പ്രത്തെ ബൂത്തുകളിൽ നിന്നാണെന്നത് ഏറെ സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ആരാമ്പ്രത്തെ സമഗ്ര വികസനത്തിന് എപ്പോഴും ഒപ്പമുണ്ടാകുമെന്നും ആരാമ്പ്രം ഗവൺമെന്റ് സ്കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും. പടനിലം പാലത്തിന്റെ അവശേഷിക്കുന്ന ജോലികൾ വേഗത്തിൽ തീർത്ത് പാലം ഉടൻ യാഥാർഥ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഞായറാഴ്ച കൊട്ടക്കാവയലിൽ നിന്നാരംഭിച്ച പര്യടനം സി.എം നഗറിലാണ് സമാപിച്ചത്. പര്യടനത്തിന്റെ തുടർച്ചയായി ഇന്ന് പുല്ലാളൂർ ഭാഗങ്ങളിൽ സ്വീകരണങ്ങൾ നടക്കും.
പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പര്യടനത്തെ അനുഗമിച്ചു.
Follow us on :
More in Related News
Please select your location.