Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ഈ ഗാനം മറക്കുമോ..." പരപ്പനങ്ങാടിയിൽ സിനിമാ പാട്ടുകളെക്കുറിച്ചുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു

06 Jul 2026 19:44 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സിനിമാസംഗീത ആസ്വാദകർക്കായി പരപ്പനങ്ങാടി നവജീവൻ വായനശാലയുടെ ആഭിമുഖ്യത്തിൽ വിപുലമായ ക്വിസ് മത്സരം സംഘടിപ്പിച്ചു. 'ഈ ഗാനം മറക്കുമോ...' എന്ന പേരിൽ ചലച്ചിത്ര ഗാനങ്ങളെ ആസ്പദമാക്കി നടത്തിയ മത്സരം സംഗീതപ്രേമികൾക്ക് ഏറെ ആവേശം പകരുന്നതായിരുന്നു.

2026 ജൂലൈ 5 ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി. സ്കൂളിൽ വെച്ചാണ് മത്സരം അരങ്ങേറിയത്.


പഴയകാല ഹിറ്റ് ഗാനങ്ങൾ മുതൽ പുതിയ കാലത്തെ പാട്ടുകൾ വരെയുള്ളവ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ക്വിസ് മത്സരത്തിന്റെ ഘടന. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളാണ് പ്രഖ്യാപിച്ചിരുന്നത്: വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി സംഗീതപ്രേമികളും ക്വിസ് മത്സരങ്ങളിൽ താല്പര്യമുള്ളവരും ഈ പരിപാടിയിൽ പങ്കാളികളായി അബ്ദുൾ റഷീദ് മെഹമൂദ് സി കെ. സാബിർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി പ്രശസ്ത സിനിമാ ഗാനരചയിതാവ് എം.ഡി രാജേന്ദ്രൻ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു .

Follow us on :

More in Related News