Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 19:58 IST
Share News :
കോട്ടക്കൽ : ഏലായി കുടുംബ കൂട്ടായ്മയുടെ (EFWA) ആഭിമുഖ്യത്തിൽ പ്രതിഭാസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. SSLC, പ്ലസ് ടു, LSS, USS, NMMS പരീക്ഷകളിൽ മികച്ച വിജയം നേടിയവർ, ഹിഫ്ള് പൂർത്തിയാക്കിയവർ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ചെട്ടിയാൻകിണർ മനാറുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. സാഹിറ സൈതലവി ഉദ്ഘാടനം ചെയ്തു. ഇ. സുലൈമാൻ മാസ്റ്റർ മഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റഷീദ് ചെട്ടിയാൻകിണർ സ്വാഗതം ആശംസിച്ചു. മികച്ച ഡോക്ടർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഡോ. ഇ. സുഫൈൽ മഞ്ചേരിക്ക് പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് സി.സി. സാഹിറ ഉപഹാരം സമർപ്പിച്ചു. വിശുദ്ധ ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കിയ (ഹിഫ്ള്) കുട്ടിക്കുള്ള അനുമോദനം ചെട്ടിയാൻകിണർ മനാറുൽ ഇസ്ലാം മദ്രസ പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി നിർവ്വഹിച്ചു.
തുടർവിദ്യാഭ്യാസത്തെയും ഉപരിപഠന സാധ്യതകളെയും കുറിച്ച് ശിഹാബ് ചെട്ടിയാൻകിണർ വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു. ചടങ്ങിൽ ഷക്കീൽ മഞ്ചേരി, അലവിക്കുട്ടി ഹാജി ചെട്ടിയാൻകിണർ, അസൈനാർ മഞ്ചേരി, അബ്ദുള്ള കേലംകുളം, ഷാജഹാൻ പാപ്പിനിപ്പാറ, മുജീബ് ചെട്ടിയാൻകിണർ, മുഹമ്മദ് നിലമ്പൂർ, അനസ് മഞ്ചേരി, ഷുക്കൂർ ഉവൈസി ചെട്ടിയാൻകിണർ, കുഞ്ഞുമോൻ എന്ന മുഹമ്മദ് ശരീഫ് ചെട്ടിയാൻകിണർ, അഷറഫ് ചെട്ടിയാൻകിണർ, കുഞ്ഞഹമ്മദ് കുട്ടി ചെട്ടിയാൻകിണർ, കുഞ്ഞുമോയ്തീൻ ഹാജി ചെട്ടിയാൻകിണർ, നിയാസ് കുളങ്ങര കണ്ണത്തപ്പടി, ഹുസൈൻ കൊടക്കല്ല്, മൊയ്തീൻകുട്ടി കൊടക്കല്ല്, കോയ ഹാജി ചിറക്കൽ ചെട്ടിയാൻകിണർ, അഷറഫ് കുളങ്ങര, റഷീദ് മഞ്ചേരി, ജാഫർ കുറിപ്പാല, സക്കീന, മുനീറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹുബൈബ് മഞ്ചേരി പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.