Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​ജി.വി.എച്ച്.എസ്.എസ് ചെട്ടിയാങ്കിണറിൽ ഹയർസെക്കന്ററി വിഭാഗം പ്രവേശനോത്സവം ആവേശമായി

06 Jul 2026 19:54 IST

Jithu Vijay

Share News :

കോട്ടക്കൽ : പുതിയ അധ്യയനവർഷത്തെ വരവേറ്റുകൊണ്ട് ജി.വി.എച്ച്.എസ്.എസ് ചെട്ടിയാങ്കിണർ ഹയർസെക്കന്ററി വിഭാഗം പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്തെത്തിയ നവാഗതരെ അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു.ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ബഷീർ രണ്ടത്താണി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ കവിത വി. ആർ അധ്യക്ഷത വഹിച്ചു.


പിടിഎ വൈസ് പ്രസിഡന്റ് എം.സി മാലിക് സ്വാഗതം ആശംസിക്കുകയും ചെയ്തു.

​ചടങ്ങിൽ വാർഡ് മെമ്പർ ബഷീർ പി.കെ, അബ്ദുൽ ഗഫൂർ എൽ. ലവ, സദൻ പതിയിൽ, ഷാഹിർ സി, സൗദാബി ഇ. കെ, അഭിഷ്ട് കെ. എസ്, ഷമീത എം എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. എസ്.എം.സി ചെയർമാൻ പി.കെ പദ്മനാഭൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകർ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News