Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പിൽസ്' പ്രവാസി നീതി മേള: യു എ ഇയിൽ കുടുങ്ങിയ പത്തനംതിട്ട സ്വദേശിനിയെ നാട്ടിലെത്തിച്ചു

11 Jul 2024 17:24 IST

- MOHAMED YASEEN

Share News :

ദുബായ്: താമസരേഖകൾ ഇല്ലാതെ വർഷങ്ങളായി യു എ യിൽ കഴിയുകയായിരുന്ന മലയാളി യുവതിയെ പ്രവാസി നീതിമേളയുടെ ശക്തമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു. 2021 മുതൽ വിസയില്ലാതെ രാജ്യത്തു കഴിയുകയായിരുന്ന പത്തനംതിട്ട സ്വദേശിനി പ്രിയങ്കയാണ് യൂ.എ.ഇ.ലെ നിയമകുരുക്കഴിഞ്ഞു നാട്ടിലേക്കത്തിയത്.

പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സോസൈറ്റി (പിൽസ്) അടുത്തിടെ ദുബായിൽ സംഘടുപ്പിച്ച പ്രവാസി നീതി മോളയിലൂടെ പ്രിയങ്ക നിയമ സഹായത്തിന് അപേക്ഷിച്ചിരുന്നു. അപേക്ഷയുടെ അടിസ്ഥാനത്തിൽ അഡ്വ. കെ എസ് അബ്‌ദുൾ അസീസ്, മോഹൻ വെങ്കിട്ട്, അഡ്വ. ഷാനവാസ്‌ കാട്ടകത്ത്, എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രിയങ്കക്ക് നിയമ സഹായങ്ങൾ നൽകി നാട്ടിലേയ്ക്ക് പോകാനുള്ള സാഹചര്യമൊരുക്കിയത്.

ജോലി അനേക്ഷിച്ചു സന്ദർശക വിസയിൽ വന്ന പ്രിയങ്കക്ക് കാര്യമായ ജോലിയൊന്നും ലഭിച്ചില്ല. അതോടെ സാമ്പത്തിക പ്രതിസന്ധിയിൽ അകപെടുകയും സന്ദർശക വിസ പുതുക്കാൻ സാധിക്കാതെയുമായി. പ്രിയങ്കയുടെ പേരിൽ ട്രാവൽസ് ഏജൻസിയുടെ പരാതിയിൽ അബസ്ക്കൊണ്ടിങ് കേസ് നിലനിൽക്കുകയായിരുന്നു. പ്രിയങ്കക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റും മറ്റു സഹായങ്ങളും പിൽസ് ഭാരവാഹിക്കളുടെ ഇടപെടലിലൂടെ ലഭിച്ചു. പ്രിയങ്ക ശനിയാഴ്ച ഷാർജയിൽ നിന്ന് സ്വന്തം സ്വദേശത്തേക്ക് തിരിച്ചു പോയി.

പ്രിയങ്കയെ. യൂ.എ. യിലേക്ക് തിരിച്ചെത്തിച്ച് മാന്യമായ ജോലിയിൽ പ്രവേശിപ്പിക്കാൻ പ്രവാസി നീതിമേള (പിൽസ്) പ്രവർത്തകരുടെ സഹായ മുണ്ടാകുമെന്ന് അഭിഭാഷകർ അറിയിച്ചു. പ്രവാസി നീതിമേളയിൽ ലഭിച്ച സമാനമായ നിയമകുരുക്കുകളിലും ചതിയിലും കുടുങ്ങി യാതന അനുഭവിക്കന്നവർക്ക് കൈത്താങ്ങായി പ്രവാസി നീതി മേള നിയമസഹായവുമായി പ്രവാസികൾക്കൊപ്പം ഉണ്ടാകുമെന്നറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News