Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 18:47 IST
Share News :
കടുത്തുരുത്തി: കല്ലറ (വൈക്കം) കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസം എന്ന രീതിയിൽ ഒരു മാസം പരമാവധി 10 ദിവസത്തേയ്ക്കാണ് നിയമനം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ഫാർമസിസ്റ്റിനെ നിയമിക്കുന്നതു വരെയോ 2025 മാർച്ച് 31 വരെയോ നിയമനത്തിന് കാലാവധിയുണ്ടാകും. യോഗ്യത: ഡി.ഫാം/ ബി.ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ. പ്രായം: 18 നും 45 നും മധ്യേ. താൽപര്യമുള്ളവർ നവംബർ 29ന് രാവിലെ 10.30 ന് കല്ലറ (വൈക്കം) കുടുംബാരോഗ്യ കേന്ദ്രത്തിൽ അസൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
Follow us on :
Tags:
More in Related News
Please select your location.