Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2026 17:03 IST
Share News :
തലയോലപറമ്പ്:തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് പുതിയതായി ലഭിച്ച 108 ആംബുലൻസ് കെ .ബിനിമോൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യാക്കോസ് തോട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മായാത്മജൻ, സോഫി ജോസഫ് ,
ഡോ ബിനാഷ ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു. കമ്പനിയുടെ എഗ്രിമെന്റ് പ്രകാരം ഒരു ആംബുലൻസിന് അഞ്ചുവർഷമെ ഉപയോഗിക്കാൻ പറ്റുള്ളൂ. പഴയ ആംബുലൻസ് ഏഴു വർഷമായി ഉപയോഗിച്ച് വരികയായിരുന്നു. അതിനാലാണ് പുതിയ ആംബുലൻസ് അനുവദിച്ചത്.
Follow us on :
Tags:
More in Related News
Please select your location.