Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഐടിയു സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി

10 Nov 2026 17:15 IST

CN Remya

Share News :

കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. കോട്ടയത്ത് ആറ് മുതൽ ഒമ്പത് വരെ നടന്ന 16-ാമത് സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് വി എസ്‌ അച്യുതാനന്ദൻ നഗറിൽ (കോട്ടയം നെഹ്റു സ്റ്റേഡിയം) ലക്ഷം തൊഴിലാളികൾ പങ്കെടുത്ത മഹാറാലി നടന്നു. സമ്മേളന പ്രതിനിധികൾ ആയിരം ചുവപ്പ് സേനാംഗങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും അകമ്പടിയോടെ ജാഥയായാണ് പൊതുസമ്മേളന നഗറിലെത്തിയത്‌. തൊഴിലാളി യൂണിയനുകളെത്തന്നെ ഇല്ലാതാക്കാനുള്ള ഭരണവർഗത്തിന്റെ നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ പുതിയ പോർമുഖങ്ങൾ തുറന്നാണ്‌ സമ്മേളനം സമാപിച്ചത്‌. 190 അംഗ സംസ്ഥാന കമ്മിറ്റിയേയും 536 അംഗ ജനറൽ ക‍ൗൺസിലിനേയും സമ്മേളനം തെരഞ്ഞെടുത്തു. തിങ്കളാഴ്‌ച ചർച്ചകൾക്ക്‌ ജനറൽ സെക്രട്ടറി എളമരം കരീം മറുപടി പറഞ്ഞു. സി കെ ഹരികൃഷ്‌ണൻ ക്രെഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

പൊതുസമ്മേളനം പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രത്തിൻ്റെ നയം അതേപടി യുഡിഎഫ് സര്ക്കാർ നടപ്പിലാക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി രംഗത്ത് ഇല്ലാത്ത പ്രതിസന്ധി ഉണ്ടെന്ന് വരുത്തി. എന്നിട്ട് ഒരു കരാർ ഉണ്ടാക്കി വൈദ്യുതി വാങ്ങി. എന്നാൽ എല്ലാ നടപടി ക്രമങ്ങളും മാറ്റിവെച്ചാണ് ഈ കരാർ. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും കെഎസ്ഇബിക്കും ഈ കരാർ അറിഞ്ഞില്ല. പ്രതിപക്ഷം തെറ്റ് ചൂണ്ടി കാണിച്ചിട്ടും അത് തിരുത്താൻ സര്ക്കാർ തയ്യാറായില്ല - പിണറായി വിജയൻ പറഞ്ഞു.

സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. സുദീപ്‌ ദത്ത, എളമരം കരീം, എ ആർ സിന്ധു, കെ കെ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ സെക്രട്ടറി കെ അനിൽകുമാർ സ്വാഗതവും സംസ്ഥാനകമ്മറ്റിയംഗം വി കെ സുരേഷ്‌ നന്ദിയും പറഞ്ഞു.

Follow us on :

More in Related News