Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം - ചന്തപ്പാലം - വടയാർ-മുട്ടുചിറ റോഡിൻ്റെ നിർമ്മാണം ആവശ്യപ്പെട്ട് ജനപ്രതിനിധികൾ കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തും.

01 Feb 2026 22:21 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നാല് വർഷത്തിലധികമായി നിർമ്മാണം മുടങ്ങിയതിനെ തുടർന്ന് തീർത്തും ഗതാഗത യോഗ്യമല്ലാതെ കിടക്കുന്ന മുളക്കുളം - ചന്തപ്പാലം - വടയാർ-മുട്ടുചിറ റോഡിൻ്റെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട്

ജനപ്രതിനിധികൾ കെ.എസ്.ടി.പി ഓഫീസിന് മുന്നിൽ ധർണ്ണാസമരം സംഘടിപ്പിക്കും. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം കെ.എസ്.ടി.പി ഓഫീസിന് മുന്നിൽ ഫെബ്രുവരി 3ന് രാവിലെ 10.30 ന് നടക്കുന്ന ധർണ്ണാസമരം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എ സലിം ഉദ്ഘാടനം ചെയ്യും. തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും അടക്കം ധർണ്ണാ സമരത്തിൽ പങ്കെടുക്കും.


.

Follow us on :

More in Related News