Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2026 21:04 IST
Share News :
മസ്കറ്റ്: കേരള വിഭാഗം ഓഫീസിൽ നടന്ന "ഭാസ്‌കരസന്ധ്യ"യിൽ കൺവീനർ അജയൻ പൊയ്യാറ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു സ്വാഗത ഭാഷണം നടത്തി. ജയചന്ദ്രൻ പള്ളിക്കൽ പി ഭാസ്കരൻ അനുസ്‌മരണ പ്രഭാഷണം നടത്തി.
ചില പ്രദേശങ്ങളിലും, അകത്തളങ്ങളിലും മാത്രം ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ ഇത്രമേൽ ജനകീയമാക്കിയത് ഭാസ്കരൻ മാഷായിരുന്നു എന്ന് ജയചന്ദ്രൻ അനുസ്മരിച്ചു.
വിരഹവും-പ്രണയവും ഒരുമിക്കുന്ന ഗസൽ ഗാന ശാഖയെ മലയാളത്തിൽ അവതരിപ്പിച്ചത് ഭാസ്കരൻ മാഷായിരുന്നു . ഒരു ഗാനരചയിതാവ് എന്നതിനേക്കാൾ എത്രയോ വലുതായിരുന്നു സ്വാതന്ത്ര്യ സമര പോരാളി എന്ന ഭാസ്ക്കരൻ മാഷെന്ന് അധികമാർക്കും അറിയില്ലെന്നും ജയചന്ദ്രൻ അനുസ്മരിച്ചു .
കേരളം എന്നതിന് പകരം മലയാളഭാഷ രചനകൾ എന്ന നിലയിലാണ് മാഷ് തന്റെ സൃഷ്ടികളെ സമീപിച്ചരുന്നത് എന്നും ജയചന്ദ്രൻ പറഞ്ഞു . ലഭിച്ച അംഗീകാരങ്ങളെക്കാൾ എത്രയോ കൂടുതൽ അർഹിച്ച പ്രിയ കവിയായിരിന്നു ഭാസകരൻ മാഷെന്നും എന്നാൽ എന്നും ഔദ്യോഗിക അംഗീകാരങ്ങളെക്കാൾ ജനകീയ അംഗീകാരത്തിലാണ് മാഷ് അഭിമാനിച്ചിരുന്നത്.
1994 ൽ ജെ.സി . ഡാനിയേൽ പുരസ്‍കാരം ലഭിച്ചപ്പോൾ ജന്മനാടായ കൊടുങ്ങല്ലൂരിൽ നൽകിയ സ്വീകരണത്തിൽ ഭാസ്കരൻ മാഷ് രചിച്ച ഗാനം വേദിയിൽ ഒരു കലാകാരൻ ആലപിച്ചപ്പോൾ മനോഹരമായ ഗാനം ആരുടേതാണ് എന്ന് മാഷ് ചോദിച്ചത് അവസാന നാളുകളിൽ അദ്ദേഹത്തെ ബാധിച്ച മറവി രോഗത്തിന്റെ വേദനയെ കുറിച്ച് അവതാരകൻ മുജീബ് മജീദ് അനുസ്മരിച്ചതു ആസ്വാദകരുടെ കണ്ണുകളെ ഈറനണിയിച്ചു.
കേരള വിഭാഗം കലാവേദിയുടെ നേതൃത്വത്തിൽ ഭാസ്‌കരൻമാഷിൻ്റെ ഗാനങ്ങളും കവിതകളും ഉൾപ്പെടുത്തിക്കൊണ്ട് സംഗീതസദസ്സും പരിപാടിയുടെ ഭാഗമായി നടന്നു. അവതാരകനും കലാവിഭാഗം സെക്രട്ടറിയുമായ മുജീബ് മജീദ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.