Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2025 22:06 IST
Share News :
മുക്കം: പാഴൂർ എ.യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനംപുതിയ വിദ്യാഭ്യാസ വർഷാരംഭത്തിൻ്റെപൊൻപുലരിയായ പ്രവേശശനോത്സവവും നാളെ (തിങ്കൾ) രാവിലെ 11 മണിക്ക് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി ടി എ റഹിം എ എൽ എ അധ്യക്ഷത വഹിക്കും.ഒരു കോടി രൂപ ചിലവിൽ
നവീകരിച്ച കെട്ടിടത്തിൽ പത്ത് ക്ലാസ് മുറികളും ,ഓഫീസ് ,ലാമ്പ് , ശുചിമുറികൾ ,അനുബന്ധസൗകര്യങ്ങൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, അഡ്വക്കേറ്റ് എപിഎ സിദ്ദീഖ്, സുഹറ വെള്ളങ്ങോട്ട്, കുന്നമംഗലം എഇഒ കെ .രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ പി വത്സല, കെ.എം റഫീഖ്പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കൾ , മതസംഘടന പ്രതിനിധികൾ, ക്ലബ്ബ് സന്നദ്ധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ഇ പി വത്സല, പ്രധാന അധ്യാപകൻ എം ടി അബ്ദു സലീം മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് പി.ടി അബ്ദുസലീം, മാനേജ്മെൻ്റ് പ്രതിനിധി എം.കെ മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.
ചിത്രം: നവീകരിച്ച പുതിയ സ്ക്കൂൾ കെട്ടിടം
Follow us on :
Tags:
More in Related News
Please select your location.