Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2025 20:03 IST
Share News :
മസ്‌കറ്റ്: മസ്കറ്റിലെ പാലക്കാട് സൗഹൃദ കൂട്ടായ്‌മ ഭാരതത്തിന്റെ 79 ആം സ്വാതന്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ദേശീയ ഗാനം ആലപിച്ചു കൊണ്ട് തുടങ്ങിയ ആഘോഷം കേക്ക് മുറിച്ച് വിതരണം നടത്തുകയും, ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. നമ്മുടെ ദേശീയ ഗാനമായ ജനഗണമന ആലപിക്കുമ്പോൾ പ്രവാസികളായ ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും ദേശസ്നേഹവും, അഭിമാനവും നിറയുന്നു എന്നും, പാലക്കാട് കൂട്ടായ്മ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സഹോദര്യത്തോടെ 12 വർഷമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണെന്നും, വരും വർഷങ്ങളിലും ഈ കെട്ടുറപ്പും, സഹകരണവും അംഗങ്ങൾക്കിടയിൽ ഉണ്ടാവണമെന്നും പ്രസിഡന്റ് ശ്രീകുമാർ തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു.
തുടർന്ന് 2025 സെപ്റ്റംബർ 5,6 തിയതികളിൽ അൽഫലാജ് ഹാളിൽ നടക്കുന്ന കൂട്ടായ്‌മയുടെ ഓണാഘോഷത്തിന്റെയും, 12 ആം വാർഷികത്തിന്റെയും ആഘോഷചടങ്ങുകൾക്കുള്ള 151 പേർ അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നൽകി. പ്രോഗ്രാം കോർഡിനേറ്റർ ആയി ശ്രീ വൈശാഖിനെ തിരഞ്ഞെടുത്തു. ട്രഷറർ ജഗദീഷ് ബഡ്ജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ് സ്വാഗതവും, ജനറൽ സെക്രട്ടറി ജിതേഷ് നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
acebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.