Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലായിൽ ദാരുണ അപകടം: നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

04 Aug 2026 00:07 IST

NewsDelivery

Share News :

കോട്ടയം ജില്ലയിലെ പാലാ–പൊൻകുന്നം റോഡിൽ പച്ചാത്തോട് സി.എസ്.കെ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കാവാലം സ്വദേശികളായ ശരത് ലാൽ (28)നിധിൻ (30)എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനീഷ് ഗുരുതര പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. പൈക ഭാഗത്തുനിന്ന് എത്തിയ സ്‌കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശരത് ലാൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് നിധിനും മരണത്തിന് കീഴടങ്ങി.

മൂവരും കുമ്പാനിയിലെ ഒരു ക്രയിൻ സർവീസ് സ്ഥാപനത്തിലെ ഓപ്പറേറ്റർമാരാണെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് മൂന്ന് പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും പാലാ പൊലീസ് വ്യക്തമാക്കി.

മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow us on :

More in Related News