Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2025 09:11 IST
Share News :
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി മെയ് 7 ന് പുലർച്ചെ പാകിസ്ഥാനിലെ പ്രധാന വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾ സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . സംഘർഷത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്ന ആദ്യ വീഡിയോയാണിത്. വെള്ളിയാഴ്ച പാകിസ്ഥാൻ സ്മാരകത്തിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഇത് സംമ്പന്ധിച്ച് സ്ഥിരീകരണം നടത്തിയത്. പുലർച്ചെ 2:30 ന് ഇന്ത്യൻ ഓപ്പറേഷൻ ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ കരസേനാ മേധാവി ജനറൽ അസിം മുനീർ തന്നെ വിളിച്ചുണർ ഉണർത്തിയെന്ന് ഷെരീഫ് പറഞ്ഞു. അത് വളരെ ആശങ്കാജനകമായ നിമിഷമായിരുന്നുവെന്നും ഷെരീഫ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിന്റെ ധീരതയ്ക്കും കാര്യക്ഷമതയ്ക്കും ഉള്ള തെളിവാണ് ഇതെന്ന് വീഡിയോ X-ൽ പങ്കുവെച്ച് ബിജെപിയുടെ ദേശീയ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ പറഞ്ഞു.
ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുള്ള മറുപടിയായിരുന്നു ഇന്ത്യയുടെ ആക്രമണം.
മെയ് 8, 9, 10 തീയതികളിൽ ഇന്ത്യൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈന്യം അതിശക്തമായ വെടിവയ്പ്പോടെ ഇതിനെ ചെറുത്തു.
നാല് ദിവസത്തെ തീവ്രമായ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം, മെയ് 10 ന് സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.