Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിന് ഊട്ടുപുര ഒരുക്കി ജില്ലാപഞ്ചായത്ത്;

26 Nov 2024 20:50 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :കുറവിലങ്ങാട് സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിന് ഊട്ടുപുര ഒരുക്കി ജില്ലാപഞ്ചായത്ത്;

1889ൽ നിധീരിയ്ക്കൽ മാണി കത്തനാരാൽ സ്ഥാപിതമായ, മുൻരാഷ്ട്രപതി കെ ആർ നാരായണന്റെയും മുൻമന്ത്രി കെ.എം മാണിയുടേയും പൂർവ്വവിദ്യാലയമായ 

കുറവിലങ്ങാട് സെന്റ്മേരിസ് ബോയിസ് ഹൈസ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കി വിളമ്പുന്നതിനു സൗകര്യപ്രദമായി പുതിയ ഊട്ടുപുര നിർമ്മിച്ചു. 

ജില്ലാ പഞ്ചായത്തിൽ നിന്നും കുറവിലങ്ങാട് ഡിവിഷൻ മെമ്പർ നിർമ്മല ജിമ്മി മുൻകൈ എടുത്ത് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്താണ് ഊട്ടുപുരയുടെ നിർമ്മാണം നിർവ്വഹിച്ചത്. 

ഊട്ടുപുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവ്വഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അദ്ധ്യക്ഷത വഹിക്കും.

Follow us on :

More in Related News