Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓപ്പറേഷൻ സിന്ദൂർ: 100 ഭീകരരെ വധിച്ചു .35–40 പാക്ക് സൈനികർ കൊല്ലപ്പെട്ടു; സൈന്യം

11 May 2025 20:07 IST

Enlight News Desk

Share News :

ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യൻ സൈന്യം. ഇന്ത്യ–പാക്ക് വെടിനിർത്തൽ ധാരണയ്ക്കുശേഷം നടത്തുന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‍‍‍ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്‌മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കടുത്തു.

 ഭീകരാക്രമണങ്ങളെ ഓർമിപ്പിച്ചുള്ള വീഡിയോ പ്രദർശനത്തോടെയായിരുന്നു വാർത്താ സമ്മേളനം ആരംഭിച്ചത്. നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന സേനയുടെ 40 സൈനികർ കൊല്ലപ്പെട്ടു. മെയ് ഒൻപത്, 10 തീയതികളായിരുന്നു ഡ്രോൺ ആക്രമണങ്ങൾ കൂടുതലായി ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമങ്ങളെ ചെറുക്കാൻ ഭീകരവാദികൾക്കായില്ലെന്നും സൈന്യം വ്യക്തമാക്കി.

ബോംബിങ്ങിലൂടെ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ബാവൽപുരിലെ ഭീകര ക്യാംപായിരുന്ന കെട്ടിടം പൂർണമായി തകർത്തു. മുരിദ്കെയിലെ ഭീകരകേന്ദ്രവും തകർത്തു. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു. കൊടുംഭീകരരെ പരിശീലിപ്പിക്കുന്ന മുരിദ്കെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും വ്യോമസേന പുറത്തുവിട്ടു.

 ഇന്ത്യയുടെത് കൃത്യമായ തിരിച്ചടിയായിരുന്നു. ഇന്ത്യൻ സേന ശ്രദ്ധ കേന്ദ്രീകരിച്ചത് ഭീകരവാദ കേന്ദ്രങ്ങൾ ആയിരുന്നു. അത് കൃത്യമായി തകർത്തു. പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിൽ ആക്രമണം നടത്തി. ഒൻപത് ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുകയും 100ലധികം ഭീകരവാദികളെ വധിക്കുകയും ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരവാദികളും കൊല്ലപ്പെട്ടു. ഭീകരരെ ശിക്ഷിക്കാനായിരുന്നു ഓപറേഷൻ സിന്ദൂർ. വ്യോമ, നാവികസേനയുടെ കൃത്യമായ തിരിച്ചടി ഉണ്ടായെന്നും അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്നും സൈന്യം വ്യക്തമാക്കി.

പാക്കിസ്ഥാൻ യാത്രാവിമാനങ്ങളെ കവചമാക്കി ആക്രമണം നടത്തിയെന്നും ഇന്ത്യ ജാഗ്രതയോടെ ഇതിനെ നേരിട്ടെന്നും എയർമാർഷൽ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാർ സ്റ്റേഷനുകളും തകർത്തു. റഫീഖി, ചുനിയാൻ, സർഗോധ, റഹിംയാർഖാൻ, സുക്കൂർ, ഭോലാരി, ജക്കോബാബാദ് അടക്കമുള്ള വ്യോമതാവളങ്ങളും പസ്‌രുരിലെ റഡാർ കേന്ദ്രവും തകർത്തതായി വ്യോമസേന. പാക്ക് സേനയുടെ എഫ് 16, ജെഎഫ് 17 യുദ്ധവിമാനങ്ങൾ സ്ഥിതി ചെയ്യുന്ന താവളമാണ് സർഗോധ. 

ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. പാകിസ്താന്റെ എയർക്രാഫ്റ്റുകൾ തകർത്തു. കാണ്ഡഹാർ വിമാനറാഞ്ചൽ നടത്തിയ ഭീകരരെ വധിച്ചു. . ഇന്ത്യയുടെ എയർ ലോഞ്ചുകൾക്കോ ഏർപ്പാടുകൾക്കോ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. 

പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് വെടിനിർത്തലിന് ധാരണയായതെന്ന് –എയർ മാർഷൽ എ.കെ.ഭാരതി പറഞ്ഞു. എന്നാൽ, പാക്കിസ്ഥാൻ ഈ ധാരണ ലംഘിച്ച് വിവിധയിടങ്ങളിൽ ആക്രമണം നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. ശത്രുവിന് കനത്ത തിരിച്ചടി നൽകി. ചില പാക്ക് വിമാനങ്ങൾ തകർത്തു. എത്ര എണ്ണമാണെന്ന് ഈ ഘട്ടത്തിൽ വെളിപ്പെടുത്തുന്നില്ല. പാക്ക് വിമാനങ്ങൾ തകർത്തതിനെക്കുറിച്ച് വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നം ഇതുസംബന്ധിച്ച സാങ്കേതിക പരിശോധന നടക്കുന്നെന്നും വ്യക്തമാക്കി

ആക്രമണ ശേഷമുള്ള ദൃശ്യങ്ങളും സേന പുറത്ത് വിട്ടു.

Follow us on :

More in Related News