Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 20:57 IST
Share News :
വൈക്കം: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്ക് ഫോണിലേക്ക് അയച്ചു നൽകി ട്രേഡിങ്ങ് അക്കൗണ്ട് ഓപ്പൺ ആയി എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം യുവാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും വിവിധ കമ്പനികളുടെ അക്കൗണ്ടിലേക്ക് 38 ലക്ഷം രൂപയോളം തട്ടിയെടുത്തതായി പരാതി. തലയോലപ്പറമ്പ് സിലോൺ കവല സ്വദേശിയായ യുവാവിനാണ് 38 ലക്ഷം നഷ്ടമായത്. നേരത്തെ മുതൽ ഓൺലൈൻ ട്രേഡിങ് ചെയ്തുവരുന്ന യുവാവ് ഐ പി ഒ നേരിട്ട് കിട്ടാതെ വന്നതിന് തുടർന്ന് ഫേസ്ബുക്കിൽ വന്ന ലിങ്ക് വഴി ഓൺലൈൻ ട്രേഡിങ്ങിന്റെ കൂടുതൽ വിവരങ്ങൾ പഠിക്കുന്നതിനും മറ്റുമായി അവർ നിർദ്ദേശിച്ച വാട്സപ്പ് അക്കൗണ്ട് വഴി ലഭിച്ച ട്രേഡിങ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ട്രേഡിങ് നടത്തുകയായിരുന്നു. ജനുവരി 8 മുതൽ പലതവണകളിലായിട്ടാണ് തട്ടിപ്പ് നടന്നത്. 38 ലക്ഷം രൂപ നിക്ഷേപിച്ച് ട്രേഡിങ് നടത്തി 53 ലക്ഷം രൂപ അക്കൗണ്ടിൽ ബാലൻസ് കാണിക്കുകയും തുടർന്ന് യുവാവ് കഴിഞ്ഞ ദിവസം 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ 8700 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആവുകയും പിന്നീട് 20 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ തുക ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലാക്കിയത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയുമായിരുന്നു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വോഷണം ആരംഭിച്ചു. ഡീപ് സീക് തീർത്ത എഐ വിപ്ലവം
Follow us on :
Tags:
More in Related News
Please select your location.