Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2025 11:46 IST
Share News :
എമിനൻ്റ് മീഡിയയുടെ ബാനറിൽ നിർമ്മിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായിക ഡോ കൃഷ്ണ പ്രിയദർശൻ ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്ത ഓണം സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ "കടലിനക്കരെ ഒരു ഓണം" റിലീസായി.
പ്രേക്ഷകശ്രദ്ധ നേടിയ ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി, റിലീസിനൊരുങ്ങുന്ന ആലി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയാണ് ഡോ കൃഷ്ണ പ്രിയദർശൻ.
മ്യൂസിക്കൽ വീഡിയോയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് ആമീറും കോറിയോഗ്രാഫി സുനിത നോയലുമാണ്. ഗാനം ആലപിച്ചത് അർനിറ്റാ വില്യംസ്, പ്രോഗ്രാമിംഗ് - രാമചന്ദ്രൻ ആർ, പ്രൊഡക്ഷൻ കൺട്രോൾ - കളരിക്കൽസ് ബിസിനസ് എസ്റ്റാബ്ളിഷ്മെൻ്റ് LLC ഷാർജ, ചമയം -സജീന്ദ്രൻ പുത്തൂർ.
പ്രശസ്ത നർത്തകിയും നൃത്ത ഗുരുവുമായ സുനിത നോയൽ പ്രധാന വേഷത്തിലെത്തുമ്പോൾ കോമഡി ഉത്സവ് ഫെയിം ഡാൻസർ റിസ മരിയ, സുനിത നോയലിൻ്റെ ശിഷ്യ തെരേസ എന്നിവരും ഒപ്പം സുനിത നോയലിൻ്റെ നൃത്ത വിദ്യാർത്ഥികളും അഭിനയിക്കുന്നു.
അൽ മഹാത്ത ഷാർജ, അബുദാബി, ഉം അൽ ക്വയിൻ എന്നിവിടങ്ങളിലായി ചിത്രീകരിച്ച വീഡിയോ, മാനസികമായും ശാരീരികമായും ബൗദ്ധികമായും വെല്ലുവിളികൾ നേരിടുന്നവരെ എല്ലാതരം ആഘോഷങ്ങളിലും പങ്കെടുപ്പിക്കണമെന്നും അത് അത്തരക്കാർക്ക് പകരുന്നത് ശ്രേഷ്ഠമായ പ്രോത്സാഹനമാണന്നുമുള്ള ഉദാത്തമായ സന്ദേശവും ഉൾക്കൊള്ളുന്നു.
മ്യൂസിക്കൽ വീഡിയോയുടെ പി ആർ ഓ അജയ് തുണ്ടത്തിൽ.
Follow us on :
Tags:
More in Related News
Please select your location.