Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഐഒസി ഒമാൻ കേരള ചാപ്റ്റർ സലാലയിൽ ബീച്ച് ശുചീകരണം സംഘടിപ്പിച്ചു

04 Oct 2024 21:10 IST

- MOHAMED YASEEN

Share News :

സലാല: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഐഒസി ഒമാൻ കേരള ചാപ്റ്റർ ദോഫാർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചുകൊണ്ട് സലാലയിൽ ബീച്ച് ശുചീകരണം സംഘടിപ്പിച്ചു. 

ഒക്ടോബർ 4 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ദാരിസ് ബീച്ചിൽ ആരംഭിച്ച പരിപാടി ഇന്ത്യൻ സ്കൂൾ പ്രസിഡന്റ്‌ ഡോ.അബൂബക്കർ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു കൊണ്ട്‌ ആദ്യ അവസാനംവരെ ശുചീകരണ പരിപാടിയുടെ ഭാഗമായി. 

നാട്ടിലെ സേവന വാരത്തിൻ്റെ രൂപത്തിൽ സലാലയിൽ ഇങ്ങനെയൊരു പരിപടി സംഘടിപ്പിച്ച ഐ.ഓ.സി കേരളാ ഘടകത്തെ അദ്ദേഹം അഭിനന്ദിച്ചു.ഇന്ത്യൻ സോഷ്യൽ ക്ലബ് ട്രഷറർ ഗോപകുമാർ സന്നിഹിതനായിരുന്നു.

ദോഫർ മുനിസിപ്പാലിറ്റി അധികൃതരും തൊഴിലാളികളും ഉൾപ്പെടെ നിരവധി സ്വദേശികളും ഇതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഐഒസി പ്രവർത്തകരും കുടുംബാങ്ങ ങ്ങളും ഉൾപ്പടെ നൂറ് കണക്കിന് ആളുകൾ രാവിലെ മുതൽ ഈ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു. 

അഹിംസ പോലെ മഹാത്മജി ലോകത്തിന് നൽകിയ ശുചിത്വമെന്ന വലിയ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഒസി ഒമാൻ കേരള ചാപ്റ്റർ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് എന്ന് പ്രസിഡന്റ്‌ ഡോ നിഷ്താർ പറഞ്ഞു. 

ഒമാനിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനാ എന്ന നിലയിൽ ഈ രാജ്യത്തെ ഇത്തരം പ്രവത്തനങ്ങളിൽ പങ്കാളികളാവുക എന്നത് ഐഒസി യുടെ കടമയാണ് എന്ന് ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ പറഞ്ഞു. വർക്കിങ്ങ് പ്രസിഡൻ്റ് അനീഷ്, വൈസ് പ്രസിഡൻ്റ് ശ്യാം മോഹൻ, രക്ഷാധികാരി ബാലചന്ദ്രൻ, ട്രഷറർ ഷജിൽ, രാഹുൽ മണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

ഐ.ഓ.സി ഭാരവാഹികളായ അബ്‌ദുള്ള, ഫിറോസ് റഹ്മാൻ, ദീപാ ബെന്നി, സജീവ് ജോസഫ്, റിസാൻ, നിയാസ്, സുഹൈൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News