Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 17:16 IST
Share News :
മസ്‌കറ്റ്: പ്രവാസ ലോകത്ത് യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന അകാല മരണങ്ങള്‍ കൂടുതലായി കണ്ടു വരുന്ന സാഹചര്യത്തില്‍ ഒമാനിലെ തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മയായ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ജനുവരി 31 വെള്ളിയാഴ്ച്ച റൂവി അബീര്‍ ഹോസ്പിറ്റല്‍ ഹാളില്‍ രാവിലെ 8:30ന് ഐ.എം.എ നെടുമ്പാശ്ശേരിയുമായി സഹകരിച്ച് "ഓട്ടൊ പള്‍സ് 2025" എന്ന പേരില്‍ ആരോഗ്യ ബോധവല്‍ക്കരണവും സി.പി.ആർ കോച്ചിങ്ങ് ക്ലാസ്സും സംഘടിപ്പിച്ചു.
ഒമാന്‍ തൃശ്ശൂർ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് നസീര്‍ തിരുവത്ര ഉല്‍ഘാടനവും ജന:സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും നിര്‍വ്വഹിച്ചു. ഐ.എം.എ നെടുമ്പാശ്ശേരി പ്രസിഡന്റ് ഡോ: ഹാഷിം. വി, സെക്രട്ടറി ഡോ: അഫ്താബ് മുഹമ്മദ്, ട്രഷറര്‍ ഡോ: വിനോദ് രാജന്‍, ഡോ: രാജീവ് സണ്ണി, ഡോ: മാത്യൂസ് കൃപയില്‍, ഡോ: ഹാഷിം അബീര്‍ ഹോസ്പിറ്റല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്ക് ട്രൈനര്‍മാരായ ഡോ: വിവേക് കാമത്ത്, ഡോ:സന്‍ജീവ് നായര്‍, ഡോ: രാജശ്രീ. വി എന്നിവര്‍ പരിശീലന ക്ലാസ്സുകള്‍ നല്‍കി. നജീബ് കെ മൊയ്തീന്‍, സിദ്ധീഖ് കുഴിങ്ങര, ബിജു അമ്പാടി, സുനീഷ് ഗുരുവായൂര്‍, ഹസ്സന്‍ കേച്ചേരി, യൂസഫ് ചേറ്റുവ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ഒമാന്‍ തൃശ്ശൂര്‍ ഓര്‍ഗനൈസേഷന്‍ കെയര്‍ & കംമ്പാഷന്‍ കണ്‍വീനര്‍ അബ്ദുസ്സമദ് അഴീക്കോട് നന്ദിയും രേഖപ്പെടുത്തി.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.