Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ട് ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ച പാകിസ്ഥാൻ സ്വദേശി ഷഹ്സാദ്‌ ഖാനെ ഒമാൻ പ്രവാസി അസോസിയേഷൻ ആദരിച്ചു

29 Mar 2026 00:50 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ് : രണ്ട് ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ച പാകിസ്ഥാൻ സ്വദേശി ഷഹ്സാദ്‌ ഖാനെ ഒമാൻ പ്രവാസി അസോസിയേഷൻ ആദരിച്ചു.

കഴിഞ്ഞ ദിവസം ബർക്കയിലെ ഒരു വാദിയിൽ മലവെള്ളപ്പാച്ചിലിൽ വാഹനത്തിന്റെ ഉള്ളിൽ അകപ്പെട്ട് ഒഴുകിയെത്തിയ രണ്ട് ഇന്ത്യൻ പ്രവാസികളെ സ്വന്തം ജീവൻ പോലും പണയം വച്ച് കൊണ്ട് രക്ഷപ്പെടുത്തിയ പാകിസ്ഥാൻ സ്വദേശിക്ക് ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ആദരവ് നൽകി.

പാകിസ്ഥാൻ പെഷാവർ സ്വദേശി ഷഹ്സാദ്‌ ഖാൻ്റെ സമയോചിതമായ ഇടപെടലിലൂടെ വിലപ്പെട്ട രണ്ട് ജീവനുകൾ രക്ഷപ്പെടുത്തിയത്.

ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

പാകിസ്ഥാൻ എംബസി അടക്കം ഇദ്ദേഹത്തെ ആദരിച്ചിരുന്നുവെങ്കിലും ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ കമ്മ്യൂണിറ്റി ഇദ്ദേഹത്തിന് സ്നേഹാദരവ് നൽകുന്നത്.

ഈ മഴ കാലത്ത് സേവനം ചെയ്യുന്ന ഒമാൻ ഫയർ ഫോഴ്‌സ് & റെസ്ക്യൂ പോലീസ് ടീമിന്റെ പ്രവർത്തനങ്ങളെയും അസോസിയേഷൻ യോഗത്തിൽ പ്രശംസിച്ചു.

വീഡിയോ വൈറലാകുന്നതിൽ മുഖ്യ പങ്കുവഹിച്ച പാകിസ്ഥാൻ വ്ലോഗർ അമീർ (മിസ്റ്റർ.മസ്കറ്റ് ) ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.

അതിർത്തികൾക്ക് അപ്പുറം സ്നേഹവും സഹകരണവും കൂടുതൽ ദൃഢമാകുവാൻ ഇതുപോലുള്ള പ്രവർത്തനങ്ങൾക്കും പ്രശംസകൾക്കും സാധിക്കുന്നതാണ് എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

പ്രസിഡന്റ് വിജി തോമസ് വൈദ്യൻ പൊന്നാട അണിയിച്ചും രാജേഷ് കുമാർ അസോസിയേഷന്റെ സ്നേഹോപഹാരം നൽകിയും നൂറുദ്ധീൻ, ജസീം എന്നിവർ ചേർന്ന് അസോസിയേഷന്റെ പ്രത്യേക സമ്മാനം നൽകുകയും ചെയ്തു.

കബീർദാസ്, രാജീവ് സിയാദ്, അൻസാർ, നിഷാ പ്രഭാകരൻ, ഷബാബ് തുടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.



Follow us on :

More in Related News