Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ എട്ടാമത് നോർക്കാ–പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പ് വെള്ളിയാഴ്ച്ച

02 Sep 2026 16:25 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ നോർക്കാ രജിസ്റ്റേഡ് അസോസിയേഷനായ ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ എട്ടാമത് നോർക്കാ–പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പ് ഈ വെള്ളിയാഴ്ച സംഘടിപ്പിക്കും. ഗുബ്രയിലെ യുണൈറ്റഡ് കാർഗോ ഓഫീസിൽ വൈകിട്ട് 3 മുതൽ 7 മണിവരെയാണ് പ്രത്യേക ക്യാമ്പ് നടക്കുക.

ഒമാനിലെ പ്രവാസി സമൂഹത്തിന് നോർക്കാ സേവനങ്ങളും പ്രവാസി ക്ഷേമനിധി പദ്ധതിയുടെ ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

അസോസിയേഷന്റെ നേതൃത്വത്തിൽ ഇതിനോടകം ആയിരക്കണക്കിന് പ്രവാസികൾക്ക് നോർക്കാ കാർഡും പ്രവാസി ക്ഷേമനിധി അംഗത്വവും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ക്യാമ്പിൽ നോർക്കാ കാർഡ്, പ്രവാസി ക്ഷേമനിധി അംഗത്വം, നോർക്കാ കെയർ ഇൻഷുറൻസ് എന്നിവയ്ക്കായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒമാനിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന എല്ലാ പ്രവാസികൾക്കും ക്യാമ്പിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനായി എത്തുന്നവർ പാസ്‌പോർട്ട്, സിവിൽ ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ നിർബന്ധമായും കൈവശം കരുതണം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധമായ സഹായങ്ങൾക്കുമായി +968 7980 4894, +968 9407 1099 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പ്രവാസികളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് നോർക്കാ പദ്ധതികളിൽ കൂടുതൽ പേരെ അംഗങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് അംഗത്വ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഒമാൻ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News