Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 20:21 IST
Share News :
മസ്കറ്റ്: ഒമാൻ പ്രവാസി അസോസിയേഷൻ ബർക്കാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന,സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. രാവിലെയും വൈകുന്നേരവുമായി നടന്ന ഇരു ക്യാമ്പുകളിലുമായി സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉപകാരപ്രദമാകുന്ന ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് എന്നും, പ്രവാസികൾക്കിടയിൽ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ. രോഗനിർണയത്തിനുള്ള സൗജന്യ പരിശോധനകൾ ലഭ്യമാക്കുന്ന ക്യാമ്പുകൾ തുടർന്നും വിവിധ ഹോസ്പിറ്റലുകളുമായി സഹകരിച്ചു കൊണ്ട് ഒമാനിൽ ഉടനീളം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
നിലവിലെ സംഘർഷ ഭരിതമായ സാഹചര്യത്തിൽ പ്രവാസികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിക്കുവാനും ഒമാൻ പ്രവാസി അസോസിയേഷൻ പദ്ധതി തയ്യാറാകുന്നുണ്ട് .
ഇരു ക്യാമ്പുകളിലും പങ്കെടുത്തവർക്ക്
ബദർ അൽ സമാ ഹോസ്പിറ്റൽ, മെട്രോ ഹോസ്പിറ്റൽ അധികൃതർ നന്ദി അറിയിച്ചു.
ബർക്ക യൂണിറ്റ് അഡ്മിന്മാരായ ശംസുദ്ധീൻ, അബ്ദുള്ള, ശറഫുദ്ധീൻ, റൂഹുള്ള, ഷെബീർ, നാസ്സർ, മുഹമ്മദ്, യോഗേഷ്, മുഹമ്മദ് ഷഫീഖ്, ഷിഹാബുദ്ധീൻ, ശംസുദ്ധീൻ, റാസി മാന്നാനി, പ്രെജയ്,സിദ്ധീഖ്, ജലാൽ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.