Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 19:14 IST
Share News :
മസ്കറ്റ്: ഒമാൻ പ്രവാസി അസോസിയേഷൻ
ബർക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും, സൗജന്യ നേത്ര പരിശോധന ക്യാമ്പും വെള്ളിയാഴ്ച ബർക്കയിൽ നടക്കും.
രാവിലെ 8 മണി മുതൽ 12 മണി വരെ ബർക്ക ലുലു ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള മെട്രോ ഹോസ്പിറ്റലിൽ വെച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പും, വൈകിട്ട് 5 മണി മുതൽ രാത്രി 9 മണി വരെ ബർക്ക ബദർ അൽ സമ ഹോസ്പിറ്റലിൽ വച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ ഭാഗങ്ങളിലുമുള്ള പ്രവാസികൾക്കും സാമൂഹ്യ സേവനങ്ങളിലും, ആനുകൂല്യങ്ങളിലും പങ്കാളികളാക്കുക എന്ന ദൗത്യത്തിലാണ് ഒമാൻ പ്രവാസി അസോസിയേഷൻ വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ആഴ്ച ബർക്ക ലുലുവിൽ സംഘടിപ്പിച്ച നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ, സൗജന്യ മെഡിക്കൽ ക്യാമ്പുകളിലും സ്വദേശികളും, വിദേശികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തിരുന്നു.
ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തേക്കുള്ള കൺസൾട്ടേഷൻ സൗജന്യമായിരിക്കുമെന്നും, നേത്രാ പരിശോധന ക്യാമ്പിൽ രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും 79804894, 9619 6128 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ പത്ര ക്കുറിപ്പിലൂടെ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.