Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 19:47 IST
Share News :
മസ്‌കറ്റ്: എസ് കെ എസ് എസ് എസ് ഒമാൻ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ ദേശീയ തല സർഗലയം ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങൾ ഒമാനിലെ പ്രവാസികൾക്ക് നവ്യാനുഭവമായി.
നാല് മേഖലകളിൽ നിന്ന് പത്തൊമ്പത് മത്സര ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികൾ തമ്മിൽ നടന്ന വാശിയേറിയ പ്രകടനം പ്രേക്ഷകരിൽ കൗതുകമുണർത്തി. വിധി നിർണയത്തിൽ അന്താരാഷ്ട നിലവാരം പുലർത്താൻ യു എ ഇ യിൽ നിന്നുള്ള പ്രഗത്ഭരായ 5 വിധികർത്താക്കളെ ഉൾപ്പെടുത്തിയത് സംഘാടനത്തിന്റെ മികവ് തെളിയിച്ചത്.
വാശിയേറിയ മത്സരത്തിൽ ആസിമ മേഖല ഇരുന്നൂറ്റി എൺപത്തിയഞ്ച് പോയിന്റുകൾ നേടി ഓവറോൾ ട്രോഫി കരസ്തമാക്കി. വസതിയ്യ മേഖല നൂറ്റി എഴുപത്തിയൊന്ന് പോയിന്റോടെ റണ്ണർ അപ്പ് ട്രോഫിയും ശർഖിയ്യ മേഖല നൂറ്റി അമ്പത്തി ഏഴ് പോയിന്റ് നേടി മൂന്നാം സ്ഥാനവും ബാതിന മേഖല നൂറ്റി മുപ്പത് പോയിന്റോടെ നാലാം സ്ഥാനവും കരസ്തമാക്കി.
സൂർ, അൽ ഫാവാരിസ് ഹാളിൽ നടന്ന സമാപന ചടങ്ങിൽ സയ്യിദ് ശംസുദ്ധീൻ തങ്ങൾ സോഹാർ ഓവറോൾ ട്രോഫി സമ്മാനിച്ചു. ശിഹാബ് വാളക്കുളം, അഹമ്മദ് ശരീഫ് തിരൂർ, പി ടി എ ഷുക്കൂർ സഹം എന്നിവർ മറ്റ് സ്ഥാനങ്ങളിലേക്കുള്ള ടീമുകൾക്ക് ട്രോഫികൾ സമ്മാനിച്ചു.
വ്യക്തിഗത ചാമ്പ്യൻമാരായി വസതിയ്യ മേഖലയിൽ നിന്നുള്ള മുഹമ്മദ് മുസ്തഫ ബർക സബ്ജൂനിയർ വിഭാഗത്തിലും, മുഹമ്മദ് സിഫ്സീർ മബേല ജൂനിയർ വിഭാഗത്തിലും, ആസിമ മേഖലയിൽ നിന്നുള്ള മുഹമ്മദ് സിനാൻ റൂവി സീനിയർ വിഭാഗത്തിലും, ജാഫർ അൻവരി റുസൈൽ സൂപ്പർ സീനിയർ വിഭാഗത്തിലും ടോപ്സ്റ്റാർ ട്രോഫികൾ കരസ്തമാക്കി.
ഹാഫിസ് അബൂബക്കർ സിദ്ദിഖ് ഖിറാഅത്ത് പാരായണവും, മൊയ്‌ദീൻ കുട്ടി മുസ്ലിയാർ പ്രാർത്ഥനയും നിർവഹിച്ചു. എസ് കെ എസ് എസ് എഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് സക്കീർ ഹുസ്സൈൻ ഫൈസിയുടെ അദ്യക്ഷതയിൽ എസ് ഐ സി നാഷണൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി സമാപന ചടങ്ങ് ഉത്ഘാടനം ചെയ്തു.
ആബിദ് മുസ്ലിയാർ എറണാകുളം, ശംസുദ്ധീൻ ബാഖവി നന്തി, സൈദ് നെല്ലായ, റസാക് പേരാമ്പ്ര, ഷെയ്ഖ് അബ്ദുൽ റഹ്മാൻ മുസ്ലിയാർ, ഹംസ വാളക്കുളം, ഉമർ വാഫി തുടങ്ങിയവർ സംസാരിച്ചു.
റിയാസ് മേലാറ്റൂർ, സുബൈർ ഫൈസി അസൈബ, മോയിൻ ഫൈസി വയനാട്, മുസ്തഫ നിസാമി, മുസ്തഫ റഹ്മാനി, അബ്ദുള്ള യമാനി അരിയിൽ, സിദ്ദിഖ് എ പി, ഷബീർ അന്നാര, ഹാരിസ് ദാരിമി വട്ടക്കൂൽ, സക്കരിയ തളിപ്പറമ്പ, ഷക്കീർ ഫൈസി മൊബെല, നിസാമുദ്ധീൻ സഹം, ഹാഷിം ഫൈസി അൻസാർ ബിദായ, ശംസുദ്ധീൻ ബാഖവി ഇബ്ര, ഷഹീർ ബക്കളം, ഷബീർ അൽ ഖുവൈർ, ബഷീർ തൃശൂർ, ശറാഫു കൊടുങ്ങല്ലൂർ, നവാസ് ആലപ്പുഴ, റിയാസ് വർക്കല, റാശിദ് കണ്ണൂർ, ബഷീർ ഫൈസി സൂർ, ശാഹിദ് ഫൈസി സഹം, അസീസ് നുജൂമി ബഷീർ തളിപ്പറമ്പ തുടങ്ങിയവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും ജമാൽ ഹമദാനി നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.