Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2025 17:58 IST
Share News :
മസ്കറ്റ്: ഒമാൻ നാഷനൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15ാമത് എഡിഷൻ ഒമാൻ നാഷനൽ സാഹിത്യോത്സവ് 2026 ജനുവരി ഒമ്പതിന് ബൗഷർ കോളേജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് കാമ്പസിൽ നടക്കും.
പ്രവാസ ലോകത്ത് 25 രാഷ്ട്രങ്ങളിലായി നടക്കുന്ന 15ാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ് ഇത്തവണ ഒമാൻ നാഷനൽ സാഹിത്യോത്സവിന് ബൗഷറിൽ വേദിയൊരുങ്ങുന്നത്. സോൺ ഘടകങ്ങളിൽ 'വേരിറങ്ങിയ വിത്തുകൾ' എന്നതും നാഷനലിൽ 'പ്രയാണങ്ങൾ' എന്നതുമാണ് പ്രമേയങ്ങൾ. സലാല, നിസ്‌വ , ഇബ്ര , ജഅലാൻ, സൂർ, മസ്കറ്റ്, സീബ്, ബൗഷർ, ബർക, സൊഹാർ, ബുറൈമി എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് നാഷനൽ സാഹിത്യോത്സവത്തിൽ മാറ്റുരക്കുക. കലാ, സാഹിത്യ മേഖലകളിലായി 80ൽ പരം മത്സര ഇനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യഥാക്രമം യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിലെ മത്സരങ്ങളിൽ വിജയികളായവർക്കാണ് നാഷനൽ തലത്തിൽ അവസരം ലഭിക്കുക. 30 വയസ്സ് കവിയാത്ത സ്ത്രീ പുരുഷന്മാർക്കും, കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി 300ൽ പരം മത്സരാർഥികൾ മാറ്റുരക്കും. ആംഗ്യപ്പാട്ട്, കഥാരചന ,കളറിങ്, ചിത്രരചന, മാപ്പിളപ്പാട്ട്, കവിത പാരായണം, പ്രസംഗം, ഖവാലി, ദഫ് മുട്ട്, സംഘഗാനം തുടങ്ങിയ പ്രധാന മത്സരങ്ങൾ നടക്കും. സമൂഹത്തിൽ അരികുവത്കരിക്കപ്പെടുന്ന ന്യുറോ ഡൈവേഴ്സിറ്റിയുള്ളവരുടെ കലാ ആവിഷ്ക്കാരങ്ങക്കായി സ്നേഹോത്സവും തൊഴിൽപരമായ പരിമിതികൾ കൊണ്ട് സാമൂഹിക സാംസ്കാരിക പരിപാടികളുടെ ഭാഗമാകാൻ സാധിക്കാത്തവരെ പരിഗണിച്ച് അവരുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് കലോത്സാഹവും ഈ വർഷത്തെ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സാഹിത്യോത്സവിങ്ങനോട് അനുബന്ധിച്ച് വിവിധ ഘട്ടങ്ങളിൽ സാംസ്കാരിക പ്രമുഖർ പങ്കെടുക്കുന്ന സാഹിത്യ ചർച്ചകളും പ്രമേയ പഠനങ്ങളും ഉണ്ടാകും. പരിപാടിയുടെ വിജയത്തിനായി സയ്യിദ് സാഖിബ് ജിഫ്‌രി ചെയർമാനും നിയാസ് കെ അബു ജനറൽ കൺവീനറുമായി നൂറ്റൊന്ന് അംഗ സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നു.
സ്വാഗതസംഘം ചെയർമാൻ സാഖിബ് തങ്ങൾ, ജനറൽ കൺവീനർ നിയാസ് കെ അബു, ഫിനാൻസ് ചെയർമാൻ റഫീഖ് എർമാളം, കോർഡിനേറ്റർ നിസാർ തലശ്ശേരി, ആർ എസ് സി നാഷനൽ ചെയർമാൻ വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ, ജനറൽ സെക്രട്ടറി അർഷദ് മുക്കോളി, സെക്രട്ടറിമാരായ മിസ്അബ് കൂത്തുപറമ്പ്, മുസ്തഫ വടക്കേക്കാട്, ഷുഹൈബ് മോങ്ങം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.