Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാങ്ങിയ സാധനങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യുകയോ, തിരികെ നൽകുകയോ ചെയ്യാമെന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

18 Dec 2024 15:38 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഉപഭോക്താക്കൾക്ക് വാങ്ങിയ സാധനങ്ങൾ പതിനഞ്ച് ദിവസത്തിനുള്ളിൽ എക്‌സ്‌ചേഞ്ച് ചെയ്യുകയോ, തിരികെ നൽകുകയോ ചെയ്യാമെന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

സാധനങ്ങൾ വാങ്ങിയ തീയതി മുതൽ 15 ദിവസം വരെയാണ് ഈ അവകാശം. എക്‌സ്‌ചേഞ്ചുകൾ, റിട്ടേണുകൾ, റീഫണ്ടുകൾ എന്നിവയുടെ കാര്യത്തിലുള്ള ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് എക്‌സിലൂടെയാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ബോധവത്കരണം നടത്തിയത്.

സാധനങ്ങൾ തകരാറിലാണെങ്കിൽ, സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾ പാലിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ ഉദ്ദേശിച്ച ഉദ്ദേശ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് പകരം വാങ്ങാനോ പൂർണമായ റീഫണ്ടിനോ അർഹതയുണ്ടെന്നും അതോറിറ്റി ഓർമിപ്പിച്ചു. 

എന്നാൽ പർച്ചേസ് റെസിപ്റ്റ് ഹാജരാക്കണം. എന്നാൽ പെട്ടെന്ന് കേടാവുന്ന സാധനങ്ങൾ തിരികെ നൽകാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല എന്നും ഓർമിപ്പിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News