Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2025 22:40 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ റോഡ് സെക്ഷന്റെ പരിധിയിൽ വരുന്ന ഓൾഡ് എം.സി. റോഡിൽ സിജെ ഹരിത ടവറിനും എസ്.എച്ച്. കോൺവെന്റിനും സമീപമുള്ള ജംഗ്ഷനിൽ കൊരുപ്പുകട്ടകൾ വിരിക്കുന്ന പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നതിനാൽ ഓഗസ്റ്റ് എട്ടു മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു. ഏറ്റുമാനൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഈ ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് എം.സി. റോഡ് വഴിയും സംക്രാന്തിയിൽ നിന്നുവരുന്ന വാഹനങ്ങൾ ഡിഎംസിസി ജംഗ്ഷനിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് ഹോളി ക്രോസ്സ് റോഡ് വഴി എം.സി. റോഡിൽ എത്തിയും പോകണമെന്ന് പൊതുമരാമത്തുവകുപ്പ് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.