Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓവർസീസ് കേരളൈറ്റ്സ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

31 May 2026 17:24 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ പ്രവാസി ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഓവർസീസ് കേരളൈറ്റ്സ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ (OKPA) ആറാമത് വാർഷിക ജനറൽ ബോഡി യോഗം 2026 മെയ് 29-ന് വെള്ളിയാഴ്ച റുസ്താഖിലെ ജയപ്രകാശ് നഗറിൽ വിപുലമായി നടന്നു.

ഒമാനിലെ ഫോട്ടോഗ്രാഫർമാരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിച്ചുവരുന്ന ഒകെപിഎ, വിവിധ സാമൂഹിക-ക്ഷേമ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സേവനങ്ങൾ നടത്തി വരുന്നതായി യോഗത്തിൽ വിലയിരുത്തി. സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും ഭാവി പ്രവർത്തന പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും ഭരണസമിതി തെരഞ്ഞെടുപ്പിലും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സുനിൽ എഫ്.പി. മീഡിയ, സെക്രട്ടറിയായി മുരളീധരൻ കൊല്ലാറ, ഖജാൻജിയായി എബിൻ അൽ ഖുവൈർ, രക്ഷാധികാരിയായി ശറഫുദ്ദീൻ ഒറ്റപ്പാലം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുന്നു: പേപ്പർ നോട്ടുകൾക്ക് വിട നൽകാൻ റിസർവ് ബാങ്ക്


പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കുമായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News