Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 22:18 IST
Share News :
മസ്‌കറ്റ്: ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്ത് എണ്ണകപ്പൽ മറിഞ്ഞ് കാണാതായവരില്‍ ഒരാൾ മരണപ്പെടുകയും, ഒമ്പതുപേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഒമാൻ മരിടൈം സെക്യൂരിറ്റി സെന്‍റർ അറിയിച്ചു. മരണപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഒമാന്‍, ഇന്ത്യന്‍ നാവിക സേനകള്‍ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. രക്ഷപെട്ടവരില്‍ എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കക്കാരനും ഉള്‍പ്പെടുന്നു.
പതിമൂന്ന് ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരുമടക്കം പതിനാറ് പേരാണ് മറിഞ്ഞ കപ്പലിൽ ഉണ്ടായിരുന്നത്. ശേഷിക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഒമാന്‍, ഇന്ത്യന്‍ നാവിക സേനകള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. യമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണക്കപ്പലാണ് അപകടത്തിൽപെട്ടത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.