Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര പാർലമെന്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

17 Apr 2024 03:46 IST

ISMAYIL THENINGAL

Share News :

ദോഹ : ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര പാർലമെന്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ തകർത്ത ബി.ജെ.പി ഭരണം ഇനിയൊരിക്കൽക്കൂടി അധികാരത്തിൽ വരുന്നതിനെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്നും മോദി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും ഇൻകാസ് ഖത്തർ പത്തനംതിട്ട , മാവേലിക്കര ,ആലപ്പുഴ മണ്ഡലം സംയുക്ത തിരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. 

 

സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമുൾപ്പെടെയുള്ള സകല ഭരണഘടന സ്ഥാപനങ്ങളെയും, ഇ.ഡി ഉൾപ്പടെയുള്ള ഗവണ്മെന്റ് ഏജൻസികളെയും ദുരുപയോഗം ചെയ്തും വംശീയ വിദ്വേഷം ഇളക്കിവിട്ടും രാജ്യത്ത് അരാജകാത്വം സൃഷ്ടിച്ചു അധികാരം നിലനിർത്താനുള്ള ദുഷിച്ച നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ട ഉത്തരവാദിത്തം മുഴുവൻ ജനാധിപത്യം വിശ്വാസികളുടെതുമാണെന്ന് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത ഇൻകാസ് ഖത്തർ വർക്കിങ് പ്രസിഡന്റ് അൻവർ സാദത്ത്  പറഞ്ഞു.

 

കോൺഗ്രസ്സ് മുക്ത ഭാരതത്തിന് ശ്രമിക്കുന്ന ബി.ജെ.പിയും അന്ധമായ വിരോധത്തിൻ്റെ പേരിൽ കോൺഗ്രസ്സിനെ തകർക്കാൻ ശ്രമിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്നും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും ചേർന്നുള്ള അവിശുദ്ധ കൂട്ട് കെട്ട് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തിയ കോട്ടയം ജില്ലാ ഇൻകാസ് പ്രസിഡന്റ്  അജാത് എബ്രഹാം പറഞ്ഞു . വർഗ്ഗീയത വളർത്തി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന നയമാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദി ചെയ്തു കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങൾ ഇതുപോലെ പീഡിപ്പിക്കപ്പെട്ട കാലം വേറെ ഉണ്ടായിട്ടില്ല. മോദി വർഗ്ഗീയത വളർത്താൻ ശ്രമിക്കുമ്പോൾ അതേ രീതിയിൽ തന്നെയാണ് കേരളത്തിലും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിക്കുന്നത്. പിണറായിയുടെ ഭരണം കേരളത്തിൻ്റെ എല്ലാ മേഖലകളെയും തകർത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പത്തനംതിട്ട യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയും, മാവേലിക്കര യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും ഫോണിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

 

ചടങ്ങിൽ പത്തനംതിട്ട ജില്ല പ്രസിഡന്റ് രെഞ്ചു റാന്നി അധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ വൈസ് പ്രസിഡന്റ് നിയാസ് ചെരിപ്പത്, ജനറൽ സെക്രട്ടറി ശ്രീജിത് .എസ്.നായർ, സെക്രട്ടറി ഷംസുദ്ദീൻ എറണാകുളം, ജോർജ് കുരുവിള തുടങ്ങിയവർ സംസാരിച്ചു . ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും, റ്റിജു തോമസ് നന്ദിയും രേഖപ്പെടുത്തി .









Follow us on :

More in Related News