Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2025 17:28 IST
Share News :
മസ്‌ക്കറ്റ്: ശാസ്ത്ര-സാങ്കേതിക ലോകത്തെ പുതിയ സാധ്യതകളെയും നൂതന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ നടത്തി വരുന്ന നോട്ടക് 3.0. ബർകയിൽ പ്രോഢമായി സമാപിച്ചു.
പതിനെട്ട് ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ഒമാനിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തു. വിദ്യാര്‍ത്ഥി യുവജനങ്ങളുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ശേഷികൾ പ്രകടമാക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണു നോട്ടക്ക് സംഘടിപ്പിച്ചു വരുന്നത്.
ശാസ്ത്ര, സാങ്കേതിക, ആരോഗ്യ പവലിയനുകള്‍ സയന്‍സ് എക്‌സിബിഷന്‍, ശാസ്ത്ര വൈജ്ഞാനിക പ്രദര്‍ശനങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, വിവിധ തലങ്ങളിലെ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് നോട്ടക്കുമായി ബന്ധപ്പെട്ടു സംവിധാനിച്ചത്.
നോടെക് എക്സ്പോയുടെ ഭാഗമായി ഉദ്യോഗാർത്ഥികൾക്കായി ജോബ് ഫെയറും സംഘടിപ്പിച്ചു. എക്സ്പോ പവലിയൻ മത്സരത്തിൽ മസ്കത്ത് സോൺ വിജയികളായി. എ.ഐ ട്യൂൾ ഉപയോഗിച്ച് കൊണ്ട് സ്കിൽ ഡെവലപ്മെൻറ്, ജോലി അന്വേഷണം, ജോലിക്ക് എങ്ങനെ തയ്യാറാവാം എന്ന വിഷയത്തിൽ നടന്ന ഐ ടോക്കിൽ ബദ്ർ അൽസമ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ റഫീഖ് എർമാളം സംസാരിച്ചു.
ജെൻസി - എ ഐ - വെൽബീയിങ് എന്ന വിഷയത്തിൽ നടന്ന ടേബിൾ ടോക്കിൽ എഞ്ചിനീയർ ഖാരിജത്ത്, ആർ.എസ്.സി ഗ്ലോബൽ കമ്മിറ്റി അംഗം മുനീബ് ടി കെ. അർഷദ് മൂക്കോളി എന്നിവർ സംസാരിച്ചു. ആർ. എ.സി നാഷനൽ ചെയർമാൻ വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ മോഡറേറ്റർ ആയിരുന്നു.
സ്വാഗത സംഘം ചെയർമാൻ ഇസ്മായിൽ സഖാഫി അധ്യക്ഷത വഹിച്ച സമാപന സംഗമത്തിൽ സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര പ്രാർത്ഥനക്ക് നേതൃത്ഥം നൽകി. സംഗമം ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വകുപ്പ് മേദാവി അബ്ദുല്ല ബിൻ യൂനുസ് ബിൻ മുഹമ്മദ് അൽ-റവാഹി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ സീനിയർ സയൻസ് അധ്യാപകൻ മധുസുദനൻ, ഡോ റൂപിത് മധു എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
വേദിയിൽ പതിനഞ്ചാമത് എഡിഷൻ ഒമാൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം ഐ സി എഫ് മസ്കറ്റ് റീജിയൺ പ്രസിഡന്റ് സാഖിബ് തങ്ങൾ നിർവ്വഹിച്ചു. ജമാലുദ്ദീൻ ലത്തീഫി, റഈസ് മാസ്റ്റർ, ഡോ. ജാബിർ ജലാലി എന്നിവർ സംസാരിച്ചു. ആർ എസ് സി നാഷനൽ സെക്രട്ടറി അഫ്സൽ പുളുക്കൂൽ സ്വാഗതവും ആദിൽ ആർ.എം നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.