Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നോർക്ക കാർഡ് & പ്രവാസി ക്ഷേമ നിധി അംഗത്വ രെജിസ്ട്രേഷനും സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്ന്

24 Jan 2025 00:52 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഗുബ്ര പ്രവാസി കൂട്ടായ്മ യുടെ നേതൃത്വത്തിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ആസ്റ്റർ റോയൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന നോർക്ക കാർഡ് & പ്രവാസി ക്ഷേമ നിധി രെജിസ്ട്രേഷനും സൗജന്യ മെഡിക്കൽ ക്യാമ്പും

ഇന്ന് വെള്ളിയാഴ്ച ഗുബ്രയിലെ യുണൈറ്റഡ്

കാർഗോ ഓഫീസിൽ നടക്കും.

രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് ക്യാമ്പ് സമയം. പ്രവാസികൾക്ക് ഉപകാര പ്രധമാക്കുന്ന നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ഇതിനെ കുറിച്ചുള്ള അറിവില്ലായ്മയും അവസരം ഇല്ലാതതും, ജോലി തിരക്കും കാരണം ഭൂരിഭാഗം വരുന്ന പ്രവാസികളും ഇപ്പോഴും ഇത്തരം പദ്ധതികളിൽ അംഗങ്ങൾ ആയിട്ടില്ല. അത്തരക്കാരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് എന്ന് കൂട്ടായ്മ അറിയിച്ചു.

അംഗങ്ങളുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണതിന് നിരവധി പരിപാടികൾ കൂട്ടായ്മ ആവിഷ്കരിച്ചു നടപ്പിലാക്കും. രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 79804894, 92672332 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

Follow us on :

More in Related News