Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉച്ചവിശ്രമ നിയമം: ഒമാനിൽ തൊഴിൽ മന്ത്രാലയം പരിശോധന നടത്തി

02 Jun 2024 21:54 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: അൽ ദഖിലിയ ഗവർണറേറ്റിലെ സമൈൽ വിലായത്തിൽ തുറന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ചില സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ ഉച്ചകഴിഞ്ഞുള്ള ജോലി മുടക്കം എത്രത്തോളം പാലിക്കുന്നുവെന്ന് നിരീക്ഷിക്കാൻ തൊഴിൽ മന്ത്രാലയം (മോൾ) പരിശോധന നടത്തി.

തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമം നടപ്പാക്കുന്ന തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ കീഴിൽ പരിശോധനയും ശക്തമാക്കി. 

നിർമ്മാണ മേഖലകളിലും മറ്റ് തുറന്ന സ്ഥലങ്ങളിലും ജോലിയെടുക്കുന്ന തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതാണ് നിയമം. വേനൽക്കാലങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകിട്ട് 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. 

ഇത് സംബന്ധിച്ച് തൊഴിലുടമകൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തൊഴിലുടമകൾ ഈ നിയന്ത്രണം പാലിക്കുകയും അതിനനുസരിച്ച് അവരുടെ ജോലി സമയം ക്രമീകരിക്കുകയും വേണം. പാലിക്കാത്ത തൊഴിലുടമക്ക് 500 മുതൽ 1,000റിയാൽ വരെ കടുത്ത പിഴയും ലഭിക്കും. നിയമം കർശനമായി നടപ്പിലാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ വിവധ ഇടങ്ങളിൽ പരിശോധന നടത്തുന്നത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements 

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News